ന്യൂഡല്‍ഹി: അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിശക്തമായ മഴയ്ക്കും അതിതീവ്ര ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒഡീഷ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളിലാണ് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അടുത്ത അഞ്ച് ദിവസത്തേക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Read Also: പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉള്ള കേരളത്തിലെ അഞ്ച് നേതാക്കള്‍ക്ക് ‘വൈ’ കാറ്റഗറി സുരക്ഷ
തെക്ക് കിഴക്കും അതിനോട് ചേര്‍ന്നുള്ള തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 40-45 കി.മീ മുതല്‍ 55 കി.മീ വരെ വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, മാന്നാര്‍ ഉള്‍ക്കടല്‍, തെക്ക് തമിഴ്‌നാട്, ശ്രീലങ്കന്‍ തീരംപടിഞ്ഞാറ്-മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ പുറത്തിറങ്ങരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments