Latest NewsKeralaNews

കോവിഡ് മരണം: നഴ്സുമാരുടെ കുടുംബത്തിന് ധനസഹായം

തിരുവനന്തപുരം: കോവിഡ് ബാധിച്ചോ കോവിഡ് ഡ്യൂട്ടിക്ക് വരുമ്പോഴോ ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴോ ഉണ്ടാകുന്ന അപകടത്തിൽപ്പെട്ടോ മരണമടഞ്ഞ നഴ്സുമാരുടെ കുടുംബത്തിന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.

Read Also: തൊഴിലുറപ്പിന് പോകുന്നവർ കണ്ടവന്റെ കൂടെ ഉറങ്ങാൻ ആണ് പോകുന്നതെന്ന് കെഎസ്ആർടിസി ജീവനക്കാരി: ചിറയിൻകീഴ് സംഭവം വിവാദമാകുന്നു

കേരളത്തിലെ സർക്കാർ/ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്തിരുന്ന കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ്‌ കൗൺസിലിൽ സാധുവായ രജിസ്ട്രേഷൻ നിലവിലുള്ള നഴ്സുമാരുടെ കുടുംബത്തിനാണ് രണ്ട് ലക്ഷം രൂപ ധനസഹായം ലഭിക്കുക. മരണപ്പെട്ട വ്യക്തികളുടെ അടുത്ത ബന്ധുവിന് അപേക്ഷ സമർപ്പിക്കാം. ആവശ്യമായ രേഖകൾ സഹിതം നിശ്ചിത മാതൃകയിൽ നേരിട്ടോ തപാൽ മുഖേനയോ രജിസ്ട്രാർ, കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ്‌
കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം- 695035 എന്ന വിലാസത്തിലാണ് അപേക്ഷ നൽകേണ്ടത്.

നിലവിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഡിസംബർ 31 വൈകുന്നേരം 5 മണിക്കകം ലഭിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷയുടെ മാതൃകയ്ക്കും www.nursingcouncil.kerala.gov.in.

Read Also: പേര് മാറ്റി കെ മന്തി എന്നിട്ടാലോ? കുഴിമന്തി ഇങ്ങളെ മാന്തിയോ? – കുഴിമന്തി നിരോധന പോസ്റ്റിൽ ദഹിക്കാതെ കമന്റുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button