KeralaLatest NewsNews

മുഴുവൻ സ്ഥാപനങ്ങളും ലഹരിവിരുദ്ധ ക്യാമ്പയ്നിൽ പങ്കാളികളാകും: മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം: സഹകരണ രജിസ്‌ടേഷൻ സാംസ്‌കാരിക വകുപ്പുകളുടെ കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളും നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ലഹരിവിരുദ്ധ ക്യാമ്പയ്നിൽ പങ്കാളികളാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: തൊഴിലുറപ്പിന് പോകുന്നവർ കണ്ടവന്റെ കൂടെ ഉറങ്ങാൻ ആണ് പോകുന്നതെന്ന് കെഎസ്ആർടിസി ജീവനക്കാരി: ചിറയിൻകീഴ് സംഭവം വിവാദമാകുന്നു

ഗാന്ധിജയന്തി മുതൽ നവംബർ 1 (കേരള പിറവി) വരെ നടക്കുന്ന ക്യാമ്പെയ്‌നിലെ എല്ലാ പരിപാടികളിലും ജീവനക്കാരും വിദ്യാർത്ഥികളും പങ്കാളികളാകും. സ്ഥാപനങ്ങൾ മുൻകൈയെടുത്ത് ലഹരിവിരുദ്ധ പ്രചാരണ പരിപാടികൾ പ്രത്യേകമായി ഈ കാലയളവിൽ സംഘടിപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകി.

പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള അവബോധ പോസ്റ്റർ, ബോർഡ് തുടങ്ങിയവ സംസ്ഥാനത്താകെ സർക്കാർ നിർദ്ദേശിച്ച പ്രകാരം ഒരേ രീതിയിൽ സ്ഥാപിക്കും. ജീവനക്കാരുടെ സംഘടനകളോടും സഹകരണം അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രാദേശിക തലത്തിൽ നത്തുന്ന ലഹരിവിരുദ്ധ, ലഹരി നിർമ്മാർജ്ജന ബോധവത്ക്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി അത് കൂടുതൽ ശക്തമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

സഹകരണ ആശുപത്രികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ, ലഹരി നിർമ്മാർജ്ജന ബോധവത്ക്കരണ പ്രവർത്തനങ്ങൾ ഇക്കാലയളവിൽ ഊർജ്ജിതമായി നടത്താനും ജനകീയ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

Read Also: രണ്ടാമത് വിവാഹം കഴിച്ചു: ഭർത്താവിനെ അഞ്ചാം നിലയിൽ നിന്നും താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി ആദ്യ ഭാര്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button