കുറഞ്ഞ കാലയളവുകൊണ്ട് ജനപ്രീതി നേടിയ വിമാന കമ്പനികളിൽ ഒന്നാണ് ആകാശ എയർ. ഇന്ത്യയിലെ ഏറ്റവും പുതിയ വിമാന കമ്പനി കൂടിയായ ആകാശ എയർ പുതിയ മാറ്റങ്ങളിലേക്ക് ചുവടുവെക്കുകയാണ്. തത്സമയ വിമാനയാത്ര വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി റേറ്റ്ഗെയിൻ ട്രാവൽ ടെക്നോളജീസുമായാണ് ആകാശ എയർ കൈകോർക്കുന്നത്. എയർലൈൻ രംഗത്തെ പുതിയ കമ്പനിയായതിനാൽ, വില നിർണയം സംബന്ധിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് റേറ്റ്ഗെയിനുമായുളള സഹകരണം.
നിലവിൽ, മറ്റ് എയർലൈനുകളെ അപേക്ഷിച്ച് ആകാശ എയറിന്റെ ടിക്കറ്റ് നിരക്കുകൾ താരതമ്യേന കുറവാണ്. വില നിർണയം കൃത്യമായി വിശകലനം ചെയ്ത് യാത്രക്കാർക്ക് ഏറ്റവും മികച്ച സേവനം നൽകാനാണ് ആകാശ എയർ ലക്ഷ്യമിടുന്നത്. തത്സമയ വിവരങ്ങൾ ലഭിക്കുന്നതോടെ, ആകാശ എയറിന്റെ വരുമാനം വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
Also Read: ‘എന്റെ ഡ്രസ്സിങ്ങിനെ കുറിച്ച് കുറ്റം പറഞ്ഞ അതേ കുട്ടി തന്നെയാണോ ഇത്’: ദിൽഷയെ പരിഹസിച്ച് നിമിഷ
ഈ വർഷം ഓഗസ്റ്റ് മുതലാണ് ആകാശ എയർ സർവീസുകൾ ആരംഭിച്ചത്. പ്രവർത്തനമാരംഭിച്ച് മാസങ്ങൾക്കകം എയർലൈൻ രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ആകാശ എയറിന് സാധിച്ചിട്ടുണ്ട്.
Post Your Comments