Latest NewsNewsBusiness

എയർ ഇന്ത്യ: മുതിർന്ന പൗരന്മാർക്കും വിദ്യാർത്ഥികൾക്കും ഇനി പുതിയ ഇളവുകൾ

50 ശതമാനത്തിൽ നിന്ന് 25 ശതമാനമായാണ് ഇളവുകൾ വെട്ടിക്കുറച്ചത്

ഇളവുകൾ കുത്തനെ കുറിച്ച് രാജ്യത്തെ പ്രമുഖ എയർലൈൻ കമ്പനിയായ എയർ ഇന്ത്യ. ഇത്തവണ വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും നൽകിയിരിക്കുന്ന ഇളവുകളിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 50 ശതമാനത്തിൽ നിന്ന് 25 ശതമാനമായാണ് ഇളവുകൾ വെട്ടിക്കുറച്ചത്. പുതുക്കിയ നിരക്കുകൾ സെപ്തംബർ 29 മുതൽ പ്രാബല്യത്തിലായി. അതേസമയം, മറ്റ് ഇളവുകളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു.

നിലവിൽ, എയർലൈൻ ടിക്കറ്റ് ഓഫീസ്, കോൾ സെന്റർ, വെബ്സൈറ്റ് എന്നിവ മുഖാന്തരം ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ അടിസ്ഥാന നിരക്കിൽ മാത്രം ഇളവുകൾ നൽകുന്നുണ്ട്. കൂടാതെ, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ വെബ്സൈറ്റിൽ നിന്നും ഇളവുകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ലഭ്യമാണ്.

Also Read: മാലിന്യ ശേഖരണത്തില്‍ സ്മാര്‍ട്ടാകാനൊരുങ്ങി പള്ളിവാസല്‍

വിദ്യാർത്ഥികളുടെയും മുതിർന്ന പൗരന്മാരുടെയും ഇളവുകൾ ചുരുക്കിയെങ്കിലും, സായുധ സേനാംഗങ്ങൾ, ഗാലൻട്രി അവാർഡ് ജേതാക്കൾ, അർജ്ജുന അവാർഡ് ജേതാക്കൾ, രാഷ്ട്രപതിയുടെ പോലീസ് മെഡൽ, അന്ധതയുള്ളവർ, ക്യാൻസർ രോഗികൾ, ലോക്കോ മോട്ടോർ വൈകല്യമുള്ളവർ എന്നിവർക്ക് നൽകുന്ന ഇളവുകൾ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button