
കൊച്ചി: കൊച്ചിയില്‍ ഫ്ലാറ്റിൽ നിന്നു വീണ് വിദ്യാർത്ഥി മരിച്ചു. തേവര ഫെറിക്കടുത്തുള്ള കെട്ടിട സമുച്ചയത്തിലാണ് സംഭവം. നേവി ഉദ്യോഗസ്ഥൻ സിറിൽ തോമസിന്റെ മകൻ നീൽ ജോസ് ജോർജ് (17) ആണ് മരിച്ചത്.
വീഴ്ചയില്‍ തലയ്ക്ക് ഗുരുതര പരുക്കുകളോടെ കുട്ടിയെ മാതാപിതാക്കളും മൂത്ത സഹോദരനും ചേർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വിവരം പോലീസിൽ അറിയിച്ചു.
മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തേവര പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Post Your Comments