Latest NewsNewsSaudi ArabiaInternationalGulf

തുർക്കിയിലേക്ക് പറക്കാം കുറഞ്ഞ നിരക്കിൽ: അവസരമൊരുക്കി വിസ് എയർ അബുദാബി

അബുദാബി: കുറഞ്ഞ നിരക്കിൽ തുർക്കിയിലേക്ക് പറക്കാൻ അവസരമൊരുക്കി വിസ് എയർ അബുദാബി. 149 ദിർഹത്തിന് തുർക്കിയിലേക്കു പോകാനുള്ള അവസരമാണ് വിസ് എയർ അബുദാബി ഒരുക്കുന്നത്. അബുദാബിയിൽ നിന്ന് അങ്കാറയിലേക്കു ജനുവരി 19ന് ആരംഭിക്കുന്ന വിമാന സർവ്വീസിലാണ് ഇത്തരമൊരു ഓഫർ ലഭ്യമാകുന്നത്.

Read Also: രാജ്യത്ത് കോൺഗ്രസിനെയും നിരോധിക്കണം: കാരണം വ്യക്തമാക്കികർണാടക ബി.ജെ.പി അധ്യക്ഷൻ

പുതിയ വിമാനം ആഴ്ചയിൽ 3 ദിവസം സർവ്വീസ് നടത്തും. wizzair.com വെബ്‌സൈറ്റ് വഴിയോ എയർലൈന്റെ മൊബൈൽ ആപ്പ് മുഖേനയോ ടിക്കറ്റ് ബുക്ക് ചെയ്യാം. ഈജിപ്ത്, ഖസാക്കിസ്ഥാൻ, ജോർദാൻ, തുർക്കി, ഗ്രീസ്, അസർബൈജാൻ, സെർബിയ, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, മാലദ്വീപ്, ഒമാൻ, ബോസ്‌നിയ, ഇസ്രയേൽ, അൽബേനിയ, അർമേനിയ എന്നീ രാജ്യങ്ങളിലേക്കു കുറഞ്ഞ നിരക്കിൽ വിസ് എയർ അബുദാബി സർവ്വീസ് നടത്തുന്നുണ്ട്.

Read Also: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിനെതിരെ പിണറായി സർക്കാർ മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിച്ചത്: കെ.സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button