ഇന്ന് സമാപിച്ച ധനനയ അവലോകന യോഗത്തിൽ റിപ്പോ നിരക്ക് വീണ്ടും വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മൂന്ന് ദിവസം നീണ്ടുനിന്ന അവലോകന യോഗത്തിന് ശേഷമാണ് റിപ്പോ നിരക്കിൽ വീണ്ടും മാറ്റങ്ങൾ വരുത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ 50 ബേസിസ് പോയിന്റാണ് ഉയർത്തിയത്. ഇതോടെ, പലിശ നിരക്ക് 5.9 ശതമാനമായി. നടപ്പു സാമ്പത്തിക വർഷത്തിൽ നാലാം തവണയാണ് റിപ്പോ നിരക്കിൽ മാറ്റങ്ങൾ വരുത്തുന്നത്.
ആഗോള സൂചികകൾക്ക് അനുസൃതമായാണ് ഇത്തവണ നിരക്കുകൾ ഉയർത്തിയിട്ടുള്ളത്. ഇതിലൂടെ, രാജ്യത്ത് നിലനിൽക്കുന്ന പണപ്പെരുപ്പം നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. റിപ്പോ നിരക്കുകൾ ഉയർന്നതോടെ, രാജ്യത്തെ വിവിധ നിക്ഷേപ, വായ്പ പലിശകൾ ഉയർത്താൻ സാധ്യതയുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ റിപ്പോ നിരക്ക് ആകെ 190 ബിപിഎസാണ് ഉയർത്തിയത്. നിലവിൽ, ആക്സിസ് ബാങ്ക് പലിശ നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്.
Post Your Comments