Latest NewsKeralaNews

എച്ച്.എം.ടി റോഡിൽ റോഡും നടപ്പാതയും കയ്യേറി പാർക്കിങ്: 7 കാറുകൾക്കെതിരെ പോലീസിന്റെ നടപടി

 

കളമശേരി: എച്ച്.എം.ടി റോഡിൽ റോഡും നടപ്പാതയും കയ്യേറി പാർക്കു ചെയ്തു ഗതാഗതത്തിനു തടസ്സം സൃഷ്ടിച്ച 7 കാറുകൾക്കെതിരെ നടപടിയെടുത്ത് പോലീസ്. കെ.എസ്.എസ്.ഐ.എ ഓഫീസിന് മുന്നിൽ റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കാണ് പിഴചുമത്തുന്നതിനു മുന്നോടിയായിട്ടുള്ള നോട്ടിസ് പതിച്ചത്. ഇന്ന്‌ ഉച്ചയോടെ ആയിരുന്നു സംഭവം.

അതേസമയം, എപ്പോഴും ഗതാഗതക്കുരുക്കുള്ള എച്ച്.എം.ടി ജംഗ്ഷനില്‍ റോഡിനു മധ്യത്തിൽ പോലീസ് വാഹനം നിർത്തിയിട്ട ശേഷം വാഹനത്തിൽ നിന്ന് ഇറങ്ങാതെ കടയിൽ നിന്നു ചായയും ജ്യൂസും വാഹനത്തിലേക്കു വരുത്തി കുടിക്കുന്ന പോലീസുകാരുടെ ന‌‌ടപടിക്കെതിരെയും വിമർശനം ഉയര്‍ന്നിട്ടുണ്ട്.

എല്ലാ ദിവസവും രണ്ടോ മൂന്നോ പ്രാവശ്യം ഇതു പതിവാണെന്നും നാട്ടുകാർ പറയുന്നു. ഉന്നതാധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും മാറ്റം വന്നിട്ടില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button