![](/wp-content/uploads/2022/09/whatsapp-image-2022-09-30-at-6.19.19-pm.jpeg)
ഐഒഎസ് ഡിവൈസുകളിൽ നിന്ന് സ്വിഫ്റ്റ് കീയുടെ പിന്തുണ അവസാനിപ്പിക്കാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്. ക്യുവെർട്ടി (QWERTY) കീബോർഡ് ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറായ സ്വിഫ്റ്റ് കീയ്ക്കുള്ള പിന്തുണ അടുത്ത മാസം മുതലാണ് നിർത്തലാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ അഞ്ചിന് ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് ഈ കീബോർഡ് ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്തേക്കും.
സ്വിഫ്റ്റ് കീ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക വിശദീകരണങ്ങൾ മൈക്രോസോഫ്റ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചെങ്കിലും, ഇതിന് പിന്നിലെ കാരണങ്ങളെ കുറിച്ച് വ്യക്തത വരുത്തിയിട്ടില്ല. അതേസമയം, ഐഫോൺ, ഐപാഡ് എന്നിവയിൽ സ്വിഫ്റ്റ് കീ ഇതിനകം ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഉപയോക്താക്കൾക്ക് ഇവയുടെ സേവനം തുടർന്നും ഉപയോഗിക്കാൻ സാധിക്കും.
Also Read: വായ്പ്പുണ്ണിനെ പ്രതിരോധിക്കാൻ
ഉപയോക്താവിന്റെ പദ ഉപയോഗവും ടൈപ്പിംഗ് പാറ്റേണും വിശകലനം ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള അൽഗോരിതങ്ങളാണ് സ്വിഫ്റ്റ് കീയ്ക്ക് ഉള്ളത്. അതിനാൽ, ഉപയോക്താക്കൾ എന്താണ് ടൈപ്പ് ചെയ്യാൻ ശ്രമിക്കുന്നതെന്ന വിവരങ്ങൾ പ്രവചിക്കാൻ കഴിയും. 2016 ലാണ് സ്വിഫ്റ്റ് കീയെ 250 മില്യൺ ഡോളറിന് മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്.
Post Your Comments