Latest NewsKeralaNews

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിനെതിരെ പിണറായി സർക്കാർ മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിച്ചത്: കെ.സുരേന്ദ്രൻ

 

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിനെതിരെ പിണറായി സർക്കാർ മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിച്ചതെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നിരോധനത്തിന് ശേഷം ഒരു ദിവസം മുഴുവൻ പോപ്പുലർ ഫ്രണ്ടിന് സമയം ലഭിച്ചു. പി.എഫ്.ഐയുടെ ഓഫീസുകളും സ്ഥാപനങ്ങളും പൂട്ടിടുന്നതിലും, അവരുടെ വസ്തുക്കൾ കണ്ടു കെട്ടുന്നതിലും, ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിലും എല്ലാം പിണറായി സർക്കാർ മനപൂർവ്വം കാലതാമസം വരുത്തിയെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു.

സർക്കാർ അനുവദിച്ച ഒരു ദിവസം കൊണ്ട് പോപ്പുലർ ഫ്രണ്ടുകാർ പലതും മറച്ചു. പോപ്പുലർ ഫ്രണ്ടിനെതിരെയുളള നീക്കങ്ങൾ കരുതലോടെയാകണമെന്ന നിർദ്ദേശമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. പിണറായി വിജയന്റെ ഈ സമീപനം മതഭീകരർക്ക് ശക്തി പകരുകയാണ് ചെയ്തിരിക്കുന്നതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.

‘പി.എഫ്.ഐയോടുള്ള സർക്കാരിന്റെ മെല്ലപ്പോക്ക് പി.എഫ്.ഐ പ്രവർത്തകരെ ആകർഷിക്കാനുള്ള പിണറായി വിജയന്റെ നീക്കമാണ്. കേരളത്തിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ആകർഷിക്കാനുള്ള തന്ത്രപരമായ നീക്കമാണ് സി.പി.എം നടത്തുന്നത്’- സുരേന്ദ്രൻ തുറന്നടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button