Latest NewsKeralaNews

കൊച്ചിയിൽ 13 ആരോഗ്യ കേന്ദ്രങ്ങളിൽ പ്രാഥമിക ഹൃദയ പരിശോധനാ സൗകര്യമൊരുക്കും: മന്ത്രി വീണാ ജോർജ്

എറണാകുളം: കൊച്ചി നഗരത്തിലെ 12 നഗരാരോഗ്യ കേന്ദ്രങ്ങളിലും തേവര നഗര സാമൂഹികാരോഗ്യ കേന്ദ്രത്തിലും പ്രാഥമിക ഹൃദയ പരിശോധനാ സൗകര്യം ഒരുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. തേവരയിൽ സംസ്ഥാനത്തെ ആദ്യ നഗര സാമൂഹികാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also: അവര്‍ നമ്മുടെ സഹോദരങ്ങൾ: പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നുള്ളവരെ മുസ്ലീം ലീഗില്‍ എത്തിക്കണമെന്ന് കെഎം ഷാജി

ലോക വയോജന ദിനത്തോടനുബന്ധിച്ച് ഒക്ടോബർ ഒന്ന് മുതൽ സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജനറൽ, ജില്ലാ ആശുപത്രികളിലും പ്രത്യേക വയോജന സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ രണ്ടാഴ്ച്ച പ്രവർത്തിക്കും. ഇതിനായി 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വയോജന ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ജീവിതശൈലീ രോഗങ്ങൾ കണ്ടെത്തുക എന്നതിന് രണ്ടാം നവകേരള കർമ പദ്ധതിയിൽ പ്രത്യേക പരിഗണന നൽകിയിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 490 പഞ്ചായത്തുകളിൽ പ്രത്യേക സ്‌ക്രീനിംഗ് ക്യാമ്പുകൾ നടത്തുന്നു. 27 ലക്ഷം പേരെയാണ് പരിശോധിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴി 360 ഡിഗ്രി ഡയബറ്റിക് ക്ലിനിക്കുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ആരോഗ്യകേന്ദ്രങ്ങളും ജനസൗഹൃദവും രോഗീ സൗഹൃദവുമാക്കി മാറ്റുകയാണ് ആർദ്രം മിഷൻ വഴി ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ആരോഗ്യ വകുപ്പിനൊപ്പം ഇറങ്ങി പ്രവർത്തിക്കുന്നതിന്റെ ഫലമാണ് കേരളത്തെ മികച്ച ആരോഗ്യ പരിചരണ സംവിധാനം എന്ന നേട്ടത്തിന് അർഹമാക്കിയതെന്നും മന്ത്രി അറിയിച്ചു.

തേവര നഗര സാമൂഹികാരോഗ്യ കേന്ദ്രത്തിന് പുറമെ പാലിശ്ശേരി, തിരുവാങ്കുളം, ഉദയംപേരൂർ, മുടക്കുഴ, മലയാറ്റൂർ, അയ്യമ്പള്ളി കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും മറിയപ്പടി, പാനായിക്കുളം, കൊട്ടുവള്ളി, കണ്ടനാട്, പനങ്ങാട് സൗത്ത് ഹെൽത്ത് ആൻഡ് വെൽനെസ് കേന്ദ്രങ്ങളുടെയും ഉദ്ഘാടനവും മന്ത്രി ഓൺലൈനായി നിർവ്വഹിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച രാജഗിരി സ്‌കൂൾ ഓഫ് സോഷ്യൽ സയൻസിലെ വിദ്യാർത്ഥികളെയും വകുപ്പ് തലവൻ ഫാ.എം.കെ ജോസഫിനെയും മന്ത്രി ആദരിച്ചു.

Read Also: തെരുവുനായ ആക്രമണം : 26 കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു, ആക്രമണം കൂടിന്റെ വല തകർത്ത്

കൊച്ചി കോർപ്പറേഷൻ മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ എം പി, ടി ജെ വിനോദ് എംഎൽഎ, ഡെപ്യൂട്ടി മേയർ കെ എ അൻസിയ, സ്ഥിരംസമിതി അധ്യക്ഷരായ പി ആർ റെനീഷ്, ടി കെ അഷ്റഫ്, ഷീബ ലാൽ, സുനിത ഡിക്‌സൺ, എംഎച്ച്എം അഷ്റഫ്, അഡ്വക്കേറ്റ് പ്രിയ പ്രശാന്ത്, വി എ ശ്രീജിത്ത്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എസ് ശ്രീദേവി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോജക്റ്റ് മാനേജർ ഡോ. സജിത്ത് ജോൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button