തിരുവനന്തപുരം: കിടപ്പുരോഗികളായ പെൻഷൻകാർക്ക് വീട്ടുപടിക്കൽ മസ്റ്ററിങ് സേവനം ലഭ്യമാക്കാൻ സർക്കാർ ഉത്തരവ്. സർവീസ് പെൻഷൻ/ കുടുംബ പെൻഷൻ വാങ്ങുന്ന 80 വയസിന് മുകളിൽ പ്രായമുള്ള കിടപ്പുരോഗികളായവർക്കാണ് സേവനം ലഭിക്കുക. ട്രഷറിയിൽ നേരിട്ട് ഹജരായോ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചോ ജീവൻ പ്രമാൺ പോർട്ടൽ, postinfo ആപ്പ് വഴിയോ മസ്റ്ററിങ് ചെയ്യാൻ പ്രയാസമുള്ളവർക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.
80 വയസ് കഴിഞ്ഞിട്ടും മസ്റ്ററിങ് നടത്താത്തവരുടെ പെൻഷൻ നിർത്തലാക്കുന്നത് സംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നപക്ഷം പെൻഷണർക്ക് ട്രഷറിയിൽ ഫോൺ, ഇ-മെയിൽ വഴി മസ്റ്ററിങ് സേവനം ആവശ്യപ്പെടാം. കാലതാമസം വരുത്താതെ തന്നെ മസ്റ്ററിങ് നടത്തുന്നതിനുള്ള നടപടികൾ അതത് ട്രഷറികൾ വഴി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിന് പുറത്തുള്ളവർക്ക് ഈ സൗകര്യം ലഭ്യമല്ല.
Post Your Comments