
വയനാട്: അനധികൃതമായി ചെമ്പ്ര മലയിൽ പ്രവേശിച്ച മൂന്നുപേർക്കെതിരെ കേസെടുത്തു. വടുവഞ്ചാൽ പൂങ്ങാടൻ അമിൻ നിസാം (21), മലപ്പുറം തച്ചിങ്ങനാടം വള്ളക്കാടൻ മുഹമ്മദ് ജിഷാദ് (25), മലപ്പുറം നെന്മേനി നിരപ്പിൽ മുഹമ്മദ് ഷിബിൻ (24) എന്നിവർക്കെതിരെയാണ് കേസെടുത്തത്. മേപ്പാടി ഫോറസ്‌റ്റ് റെയിഞ്ച് അധികൃതർ ആണ് കേസെടുത്തത്.
Read Also : ട്രാഫിക്കിൽ കുടുങ്ങി: ബെൻസ് എസ് ക്ലാസ് ഒഴിവാക്കി ഓട്ടോവിളിച്ച് മെഴ്‌സിഡസ് ഇന്ത്യ സിഇഒ
വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ചെമ്പ്രാ പീക്കിലേക്ക് അനുവാദമില്ലാതെ യുവാക്കൾ പ്രവേശിക്കുകയായിരുന്നു. ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ അരവിന്ദാക്ഷൻ കണ്ടേത്തുപാറയുടെ നേതൃത്വത്തിൽ വനസംരക്ഷണ സമിതി വാച്ചർമാർ ഉൾപ്പെടെയുള്ള സംഘം ആണ് ഇവരെ പിടികൂടിയത്.
Post Your Comments