Latest NewsKeralaNews

കെ.എസ്.ആര്‍.ടി.സി: സമരം ചെയ്യുന്നവർക്ക് ശമ്പളമില്ല, രാഷ്ട്രീയ പ്രേരിതമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ കെ.എസ്.ആര്‍.ടി.സിയിലെ ഐ.എന്‍.ടി.യു.സി ആഭിമുഖ്യത്തിലുള്ള ടി.ഡി.എഫ് പ്രഖ്യാപിച്ച സമരം രാഷ്ട്രീയ പ്രേരിതമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. 8 മണിക്കൂർ ഡ്യൂട്ടിയെ സംബന്ധിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് ആന്‍റണി രാജു ആരോപിച്ചു.

യൂണിയൻ നേതാവിന്‍റെ  സമ്മർദ്ദത്തിന് വഴങ്ങി ആരെങ്കിലും സമരം നടത്തിയാൽ അവരെ സഹായിക്കാൻ യൂണിയന് കഴിയില്ല. മാനേജ്മെന്റ് പ്രഖ്യാപിച്ച ഡയസ്നോൺ സർക്കാർ മുമ്പും അംഗീകരിച്ചിട്ടുണ്ട്. സമ്മർദ്ദത്തിന് സർക്കാർ വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അഞ്ചാം തിയതിക്കുള്ളിൽ ശമ്പളം നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതാണ്. സമരം ചെയ്യുന്നവർക്ക് ശമ്പളമില്ല. തിരിച്ചു വരുമ്പോൾ ജോലി പോലും ഉണ്ടാകില്ലെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ഡ്യൂട്ടി തടഞ്ഞാൽ ക്രിമിനൽ കേസ് എടുക്കും. ഈ വ്യവസായത്തെ തകർക്കാൻ INTUC ശ്രമിക്കുകയാണെന്നും ആന്‍റണി രാജു കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button