KeralaLatest NewsNews

കിട്ടിയോ? കിട്ടി! ഒടുവിൽ ജിതിന്റെ സ്‌കൂട്ടറും കിട്ടി, ഇനി കിട്ടാനുള്ളത് ടീ ഷർട്ട്

തിരുവനന്തപുരം: എകെജി സെന്റർ ആക്രണക്കേസിലെ പ്രതി ജിതിൻ ഓടിച്ചിരുന്ന സ്‌കൂട്ടർ കണ്ടെത്തി. ജിതിൻ ഉപയോഗിച്ചിരുന്ന ഡിയോ സ്‌കൂട്ടർ കഠിനംകുളത്ത് നിന്നാണ് കണ്ടെത്തിയത്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് സ്‌കൂട്ടർ കണ്ടെത്തിയത്. യൂത്ത് കോൺഗ്രസ് നേതാവിന്റെ ഡ്രൈവറുടേതാണ് വണ്ടി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഒളിവിലാണ്.

അതേസമയം, കേസിൽ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജിതിന് ജാമ്യം നിഷേധിച്ചിരുന്നു. ഹൈക്കോടതിയെ സമീപിക്കുമെന്ന് ജിതിന്റെ അഭിഭാഷകർ പറഞ്ഞു. സാധാരണക്കാരനായ ജിതിന് തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ കഴിയില്ലെന്നും ജാമ്യം നൽകണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കസ്റ്റഡിയിൽ വാങ്ങിയിട്ടും തെളിവുകളൊന്നും ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. എന്നാൽ, ഗൂഢാലോചനയിൽ കൂടുതൽ പ്രതികളെ കണ്ടെത്താനുള്ളതിനാൽ ജിതിന് ജാമ്യം നൽകരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുവാദം.

അതേസമയം, എകെജി സെന്റർ ആക്രമണക്കുമ്പോൾ ജിതിൻ ധരിച്ചിരുന്ന ടീ ഷർട്ട് വേളിക്കായലിൽ ഉപേക്ഷിച്ചുവെന്നാണ്‌ ക്രൈംബ്രാഞ്ച് പറയുന്നത്. ഇനി കണ്ടെത്താനുള്ളത് അക്രമണ സമയത്ത് ജിതിൻ ഉപയോഗിച്ച ടീഷർട്ട് ആണ്. പ്രതി കുറ്റം സമ്മതിച്ച സ്ഥലത്ത് നിന്നും ഷൂസ് കണ്ടെത്തിയെന്നാണ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് പറയുന്നത്. എവിടെ നിന്നാണ് തൊണ്ടി കണ്ടെത്തിയതെന്ന് വ്യക്തമാക്കുന്നതില്ല. കഴിഞ്ഞ 22നാണ് എകെജി സെന്റർ ആക്രമണ കേസിൽ ആറ്റിപ്ര യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിതിനെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button