റിയാദ്: ഇ-കൊമേഴ്സ് നിയമം ലംഘിച്ച് 24 ഓൺലൈൻ പരസ്യദാതാക്കൾക്ക് പിഴ ചുമത്തി സൗദി അറേബ്യ. ഇ-കൊമേഴ്സ് നിയമം ലംഘിച്ചതിന് 14 സ്ത്രീകൾ ഉൾപ്പെടെയുള്ള ഓൺലൈൻ പരസ്യദാതാക്കൾക്കാണ് പിഴ ചുമത്തിയത്. സ്നാപ്ചാറ്റ്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് തുടങ്ങിയ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പരസ്യദാതാക്കൾ നിയമലംഘനം നടത്തിയതെന്ന് അധികൃതർ അറിയിച്ചു.
ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ വഞ്ചനാപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ ഇവർ പോസ്റ്റ് ചെയ്തിരുന്നുവെന്നാണ് കണ്ടെത്തൽ. ഈ പരസ്യങ്ങളിൽ തെറ്റായ അവകാശവാദങ്ങളാണ് ഉന്നയിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഉപഭോക്താക്കളെ കബളിപ്പിക്കുന്നതിനോ തെറ്റിദ്ധരിപ്പിക്കുന്നതിനോ ഇടയാക്കുന്ന ലംഘന പരസ്യങ്ങൾക്ക് ഇ-കൊമേഴ്സ് നിയമത്തിലെ വ്യവസ്ഥകൾ ബാധകമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments