ലക്നൗ: മദ്രസ വിദ്യാഭ്യാസം മികവുറ്റതാക്കാന്‍ നടപടികളുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മദ്രസകള്‍ക്കായി സര്‍ക്കാര്‍ ടൈം ടേബിള്‍ പുറത്തിറക്കി. പ്രാര്‍ത്ഥനയും, ദേശീയഗാനവും ഉള്‍പ്പെടെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് ടൈം ടേബിള്‍ തയ്യാറാക്കിയിരിക്കുന്നത്.
Read Also: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി
ഒക്ടോബര്‍ ഒന്നു മുതലാണ് പുതിയ ടൈം ടേബിള്‍ പ്രകാരം മദ്രസകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുക. സ്‌കൂളുകളിലേതിന് സമാനമായി അഞ്ച് മണിക്കൂറാണ് മദ്രസകളുടെയും പ്രവൃത്തിസമയം. രാവിലെ ഒന്‍പത് മണി മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. വൈകീട്ട് മൂന്ന് മണിവരെയാകും ക്ലാസുകള്‍ ഉണ്ടായിരിക്കുക. നേരത്തെ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയായിരുന്നു മദ്രസകളുടെ പ്രവര്‍ത്തന സമയം. എന്നാല്‍ പുതിയ ടൈം ടേബിള്‍ പ്രകാരം വിദ്യാര്‍ത്ഥികള്‍ ഒരു മണിക്കൂര്‍ കൂടി ക്ലാസില്‍ ഇരിക്കണം. അദ്ധ്യാപകരും മൂന്ന് മണിവരെ മദ്രസകളില്‍ ഉണ്ടായിരിക്കണമെന്നാണ് നിര്‍ദ്ദേശം.
രാവിലെ പ്രാര്‍ത്ഥനയോടെയായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക. 12.30 നാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആഹാരം കഴിക്കുന്നതിനുള്ള സമയം. ഈ സമയക്രമം കൃത്യമായി പാലിക്കാന്‍ അദ്ധ്യാപകര്‍ക്ക് മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത വിഷയങ്ങളായി അറബി, ഉറുദു, ദീനിയത്, പേര്‍ഷ്യന്‍ എന്നിവയ്ക്ക് പുറമേ കണക്ക്, ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ഉണ്ടാകും.
Post Your Comments