
തൃശ്ശൂര്‍: സ്കൂട്ടറിൽ കോളേജിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനി അമ്മയുടെ മുമ്പിൽ വച്ച് ചരക്കുലോറി ഇടിച്ച് മരിച്ചു. തൃശ്ശൂര്‍ വിയ്യൂരില്‍ ആണ് സംഭവം. റെനിഷയാണ് (22) മരിച്ചത്. അമ്മ സുനിത വീട്ടില്‍ നിന്നിറങ്ങിയ മകൾ പോകുന്നത് നോക്കി നിൽക്കവേയാണ് അപകടം നടന്നത്. നാട്ടുകാരെ അറിയിച്ച് ഉടൻ ആശുപത്രിയിൽ എത്തിച്ചതും സുനിതയാണ്. ആശുപത്രിയിലെത്തിച്ചെങ്കിലും റെനിഷയെ രക്ഷിക്കാനായില്ല. റെനിഷ ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റിരുന്നു.
അരണാട്ടുകരയിലെ ജോൺമത്തായി സെന്ററിൽ എം.ബി.എ വിദ്യാർത്ഥിനിയാണ് പെണ്‍കുട്ടി. വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയ ഉടനെ റെനിഷയുടെ സ്കൂട്ടറിൽ ചരക്ക് ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് വീണ റെനിഷയുടെ ശരീരത്തിലൂടെ ലോറി കയറി. സ്കൂട്ടർ പൂർണ്ണമായും തകർന്നിരുന്നു.
Post Your Comments