KeralaLatest NewsNews

യുവതികൾക്ക് പി.എസ്.സി പരിശീലനം: പദ്ധതി വിജയകരമായി നടപ്പിലാക്കി വൈക്കം ബ്ലോക്ക് പഞ്ചായത്ത്

കോട്ടയം: പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലെ യുവതികള്‍ക്ക് പി.എസ്.സി പരിശീലനം നല്‍കുന്ന പദ്ധതിയായ ‘ലക്ഷ്യ’ വിജയകരമാക്കി വൈക്കം ബ്ലോക്ക് പഞ്ചായത്ത്. പ്രവേശനപ്പരീക്ഷ നടത്തി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥിനികള്‍ക്കാണ് പദ്ധതിയിലൂടെ പരിശീലനം നല്‍കുക. സാമ്പത്തിക പുരോഗതിയും സ്ത്രീ–പുരുഷ സമത്വും ലക്ഷ്യം വെച്ചാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയതെന്ന് ഉദ്യോഗാര്‍ഥികള്‍ തന്നെ പറയുന്നു.

സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ ഉള്‍പ്പെടാത്ത പദ്ധതിയായതിനാല്‍ തന്നെ ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചിരുന്നില്ല. എന്നാല്‍, സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മുന്‍പില്‍ വച്ച പദ്ധതി വേറിട്ടതാണെന്ന്  വിലയിരുത്തപ്പെട്ടതോടെ നടപടികള്‍ പുരോഗമിച്ചു. 3 ലക്ഷം രൂപയായിരുന്നു പദ്ധതിച്ചെലവ്.

തിരഞ്ഞെടുക്കപ്പെട്ട മുപ്പതുപേര്‍ക്കാണ് 300 മണിക്കൂര്‍ ക്ലാസ് ഉറപ്പാക്കുന്നത്. മികച്ച കോച്ചിംഗ് സെന്ററുകളിലെ അധ്യാപകരെത്തന്നെയാണ് ക്ലാസുകള്‍ക്കായി എത്തിക്കുന്നതും.

shortlink

Post Your Comments


Back to top button