CinemaLatest NewsNewsIndiaBollywoodEntertainmentMovie Gossips

ബോളിവുഡ് ചിത്രം ‘വിക്രം വേദ’ക്ക് എതിരെ സൈബർ ആക്രമണം: ബഹിഷ്കരണത്തിന് ആഹ്വാനം

മുംബൈ: പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രമാണ് വിക്രം വേദ. ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം വലിയ വിജയമാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാൽ, സെപ്റ്റംബർ 30ന് ചിത്രം തിയേറ്ററുകളികൾ എത്താനിരിക്കേ ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

തന്റെ മകന് രാമന്റെ പേരിടാൻ കഴിയില്ലെന്ന് സെയ്ഫ് അലി ഖാൻ പറയുന്ന സെയ്ഫ് അലി ഖാന്റെ ഒരു പഴയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രതിഷേധം. വീഡിയോയിൽ സെയ്‌ഫിനൊപ്പം കരീനയുമുണ്ട്. മകൻ തൈമൂറിന്റെ പേര് തിരഞ്ഞെടുത്തതിൽ മുഗളന്മാരെ പ്രശംസിക്കുന്നതും വീഡിയോയിൽ കാണാം. സെയ്ഫിന്റെയും കരീനയുടെയും ഈ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി യുനിസെഫും

അതേസമയം, വീഡിയോ പുറത്തുവന്നതിന് ശേഷം നിരവധിപ്പേരാണ് താരത്തിനെതിരായി രംഗത്ത് വന്നത്. പലരും സെയ്ഫിനെതിരായി ദേഷ്യം പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ ചിത്രമായ ‘വിക്രം വേദ’യ്ക്ക് ബഹിഷ്കരണ ആഹ്വാനം നടത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button