
ടെഹ്‌റാൻ: സദാചാര പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മഹ്‌സ അമിനിയുടെ മരണത്തിൽ ഇറാനിൽ ആരംഭിച്ച പ്രതിഷേധത്തിൽ 60 തിലധികം ആളുകൾ മരണപ്പെട്ടിരുന്നു. സ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തെ അരാജകത്വമെന്നാണ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി വിശേഷിപ്പിക്കുന്നത്. അദ്ദേഹം പ്രതിഷേധത്തെ അപലപിച്ചു. കലാപത്തിൽ പങ്കാളികളായവരെ നിയമപരമായി നേരിടണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ചുവപ്പ് വരയാണ് ജനങ്ങളുടെ സുരക്ഷയെന്നും നിയമം ലംഘിച്ച് കുഴപ്പമുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഐക്യം തകർക്കാൻ ഇവരുടെ പദ്ധതിയെന്നും, ആളുകളെ പരസ്പരം മത്സരിപ്പിച്ച് തമ്മിലടിപ്പിക്കാൻ ഇവർ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ പ്രധാന ശത്രു അമേരിക്ക അശാന്തിക്ക് കാരണമായെന്ന് ആരോപിച്ചു.
സ്ത്രീകൾക്ക് ഹിജാബ് ശിരോവസ്ത്രവും മാന്യമായ വസ്ത്രവും ധരിക്കുന്നതിനുള്ള ഇറാന്റെ കർശനമായ നിയമങ്ങൾ ലംഘിച്ചതിന് സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത്സ് അമിനി മരിച്ചതിനെ തുടർന്നാണ് ഇറാനിൽ പ്രതിഷേധം ശക്തമായത്. ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം!’ എന്ന മുദ്രാവാക്യം ഉയർത്തി സ്ത്രീകൾ തെരുവിലിറങ്ങി. സ്ത്രീകൾ ശിരോവസ്ത്രം കത്തിക്കുകയും മുടി മുറിക്കുകയും ചെയ്തു. അവരുടെ പ്രതിഷേധങ്ങൾക്ക് ലോകമെമ്പാടുമുള്ള ഇറാനിയൻ സ്ത്രീകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
Post Your Comments