Latest NewsNewsLife StyleHealth & Fitness

ഉച്ചയുറക്കം 30 മിനിട്ടിൽ കൂടാൻ പാടില്ലെന്ന് പറയുന്നതിന്റെ കാരണമറിയാം

പ്രായമായ മുത്തശ്ശിമാര്‍ ഉള്ള വീട്ടില്‍ ഉച്ചയുറക്കം നടത്താന്‍ അവര്‍ സമ്മതിക്കില്ല. ഉച്ചയുറക്കം പാടില്ലെന്നാണ് പ്രായമായവര്‍ പറയുന്നത്. എന്നാലും ചിലര്‍ ഉച്ചമയക്കത്തിലേയ്ക്ക് പലപ്പോഴും വഴുതി വീഴാറുണ്ട്. അമ്മൂമ്മമാര്‍ പെണ്‍കുട്ടികള്‍ ഉച്ചയുറക്കം പാടില്ലെന്ന് പറയുന്നത് അമിത വണ്ണത്തിനു കാരണമാകും എന്നുള്ളത് കൊണ്ടാണ്. കൂടാതെ, മടി ഉണ്ടാകുമെന്നും പറയും.

Read Also : ഫാ​മി​ലി റി​ലേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് നൽകാൻ കൈക്കൂലി : വി​ല്ലേ​ജ് ഓ​ഫീ​സ​ർ അറസ്റ്റിൽ

എന്നാല്‍, പണിയെടുത്ത് ക്ഷീണിച്ച് ഒരു ചെറുമയക്കത്തിലേക്ക് പലരും വഴുതി വീഴും. അത് മടി കൊണ്ടാണെന്ന് പലരും പറയും. എന്നാല്‍, നിങ്ങളിലെ ഉഷാറും ക്രിയേറ്റിവിറ്റിയും വർദ്ധിപ്പിക്കാന്‍ അല്പം മയങ്ങുന്നത് നല്ലതാണ്. ഉച്ചയുറക്കത്തെ ഒരിക്കലും മടിയുടെ ഭാഗമായി കണക്കാക്കാന്‍ കഴിയില്ല. ഹൃദയത്തിന് ഉച്ചയുറക്കം വളരെ അനിവാര്യമാണെന്നാണ് ബ്രിട്ടനിൽ നടന്ന പഠനം അവകാശപ്പെടുന്നത്. രക്തസമ്മർദ്ദം കുറയ്ക്കാൻ ഉച്ചയുറക്കത്തിനു സാധിക്കുമത്രേ. ഉച്ചയ്ക്ക് ഉറങ്ങുന്നവരിൽ രക്തസമ്മർദ്ദം താരതമ്യേന കുറഞ്ഞിരിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഹൃദയാഘാതം വരാനുള്ള സാധ്യതയും ഇവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് കുറവായിരിക്കും.

എന്നാല്‍, ഉറങ്ങുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട ഒരു കാര്യം ഇതാണ്. ചെറുമയക്കം ഒരിക്കലും ഒരു കാരണവശാലും 30 മിനിട്ടിൽ കൂടുതലാവാന്‍ പാടില്ല. കാരണം അത് പിന്നെ നമ്മളെ ഗാഢനിദ്രയിലേക്ക് നയിക്കും. കൂടാതെ, വൈകിട്ട് മൂന്നിന് ശേഷം പക്ഷേ ചെറുമയക്കം പാടില്ല. അത് ആരോഗ്യ സൗന്ദര്യ സംരക്ഷണത്തെ ബാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button