Latest NewsKeralaNews

വാട്ടർ അതോറിറ്റി ആംനസ്റ്റി പദ്ധതി: അപേക്ഷ നൽകാൻ മൂന്നു നാൾ കൂടി

തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് ഒട്ടേറെ ഇളവുകൾ നൽകി കുടിവെള്ള ചാർജ് കുടിശ്ശിക തീർപ്പാക്കാൻ കേരള വാട്ടർ അതോറിറ്റി നടപ്പാക്കിയിട്ടുള്ള ആംനസ്റ്റി പദ്ധതിയിലേക്ക് അപേക്ഷ നൽകാൻ ഇനി മൂന്നു ദിവസം കൂടി മാത്രം. 2021 ഡിസംബർ 31 നു മുൻപ് മുതൽ വാട്ടർ ചാർജ് കുടിശ്ശിക നിലനിൽക്കുന്ന ഉപഭോക്താക്കൾക്ക് ആംനെസ്റ്റി പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സെപ്തംബർ 30 വരെയാണ് അവസരം. പദ്ധതിപ്രകാരം തീർപ്പാക്കുന്ന കണക്ഷനുകൾക്ക്, കുടിശ്ശികത്തുകയുടെ 50 ശതമാനം തുക അടച്ച് കണക്ഷൻ നിലനിർത്താൻ കഴിയും. ബാക്കി തുക അടയ്ക്കാൻ പരമാവധി ആറു തവണകൾ വരെ അനുവദിക്കും. പിഴയും പിഴപ്പലിശയും പരമാവധി ഇളവു ചെയ്ത് കുടിശ്ശിക തീർപ്പാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. കൂടാതെ കുടിശ്ശികത്തുകയിൻമേൽ ഒട്ടേറെ ഇളവുകളും അനുവദിച്ചിട്ടുണ്ട്.

Read Also: മരം മുറിക്കുന്നതിനെ ചൊല്ലി സഹോദരങ്ങൾ തമ്മിൽ തർക്കം : പിന്നാലെ ഒരാൾ തൂങ്ങി മരിച്ചു

സെപ്തംബർ 30 വരെ, എല്ലാ പ്രവൃത്തി ദിവസങ്ങളിലും ആംനെസ്റ്റി പ്രകാരം കുടിശ്ശികകൾ തീർപ്പാക്കാനുള്ള അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ പരിഗണിക്കാനുള്ള സിറ്റിങ് സെപ്തംബർ 30 വരെയുള്ള എല്ലാ വ്യാഴാഴ്ചകളിലും നടക്കും. റവന്യു റിക്കവറി നടപടികൾ നേരിട്ടുന്ന ഉപഭോക്താക്കൾ അപേക്ഷിക്കുന്ന പക്ഷം ആംനെസ്റ്റി സ്‌കീമിൽ ഉൾപെടുത്തുന്നതാണ്. വാട്ടർ ചാർജ് കുടിശ്ശികയുടെ പേരിൽ കണക്ഷനുകൾ വിച്ഛേദിക്കപ്പെട്ട ഗാർഹിക ഉപഭോക്താക്കൾക്ക് യഥാർഥ വാട്ടർ ചാർജും പിഴയും പ്രതിമാസം അഞ്ചു രൂപ നിരക്കിൽ അടച്ചാൽ കണക്ഷൻ പുനഃസ്ഥാപിച്ചു നൽകുന്നതാണ്. കാൻസർ, അവയവമാറ്റ ശസ്ത്രക്രിയ, ഡയാലിസിസ് നടത്തുന്നവർ, മാനസിക വെല്ലുവിളി നേരിട്ടന്ന കുട്ടികൾ എന്നിവരുള്ള കുടുംബങ്ങൾക്ക് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ വാട്ടർ ചാർജ് മാത്രം ഈടാക്കി കണക്ഷൻ പുനഃസ്ഥാപിച്ചു നൽകും.

Read Also: എൽഡിഎഫ് സർക്കാരിനെതിരെയുള്ള ജെ പി നദ്ദയുടെ കള്ള പ്രചാരവേലകൾ കേരള ജനത പുച്ഛിച്ച് തള്ളും: സിപിഎം

shortlink

Related Articles

Post Your Comments

Related Articles


Back to top button