ടാറ്റയുടെ ഏറ്റവും പുതിയ മൂന്നാമത്തെ ഇലക്ട്രിക്ക് കാർ വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമെന്ന ഖ്യാതിയോടെയാണ് ടാറ്റ ടിയാഗോ ഇവി പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ 10 മുതലാണ് ബുക്കിംഗ് ഓപ്ഷൻ ലഭിച്ച് തുടങ്ങുക. ആദ്യത്തെ 10,000 ബുക്കിംഗുകൾക്ക് മാത്രമാണ് ടിയാഗോ ഇവി സ്വന്തമാക്കാൻ അവസരം. 8.4 ലക്ഷം മുതൽ 11.79 ലക്ഷം വരെയാണ് ഈ ഇലക്ട്രിക് വാഹനത്തിന്റെ വിപണി വില. മറ്റു സവിശേഷതകൾ പരിശോധിക്കാം.
ടാറ്റയുടെ സിപ്രോൺ ടെക്നോളജിയിൽ അധിഷ്ഠിതമായാണ് ടിയാഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രധാനമായും രണ്ട് ബാറ്ററി പാക്ക് ഓപ്ഷനിലാണ് വാഹനം വാങ്ങാൻ സാധിക്കുന്നത്. 19.2 kWH, 24 kWH എന്നിങ്ങനെയാണ് ബാറ്ററി പാക്ക്. കൂടാതെ, 3.3 kW എസി, 7.2 kW എസി എന്നിങ്ങനെ രണ്ട് ചാർജിംഗ് ഓപ്ഷനുകളും ലഭ്യമാണ്. അത്യാധുനിക സംവിധാനങ്ങളായ പ്രോജക്ടർ ഓട്ടോ ഹെഡ് ലാമ്പ്, റെയിൻ സെൻസിംഗ് വൈപ്പേഴ്സ്, ഡ്യുവൽടോൺ റൂഫ്, ഇലക്ട്രിക് റെയിൽ ഗേറ്റ് തുടങ്ങിയവ ലഭ്യമാണ്.
Also Read: യുഎഇ പൗരന്മാർക്ക് ജപ്പാനിലേക്ക് വിസ രഹിത പ്രവേശനം: പ്രഖ്യാപനവുമായി അധികൃതർ
Post Your Comments