Latest NewsKeralaNews

നോ ടു ഡ്രഗ്‌സ് ക്യാംപെയിൻ യുവതലമുറയെ നേർവഴിക്ക് നയിക്കുന്നതിൽ പ്രധാനം: സൗരവ് ഗാംഗുലി

തിരുവനന്തപുരം: ലഹരിക്കെതിരെ ഗാന്ധി ജയന്തി ദിനത്തിൽ കേരളം ആരംഭിക്കുന്ന നോ ടു ഡ്രഗ്‌സ് ക്യാംപെയിൻ യുവതലമുറയെ നേർവഴിക്ക് നയിക്കുന്നതിൽ പ്രധാനമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. ‘നോ ടു ഡ്രഗ്‌സ്’ ക്യാംപെയിന്റെ ലോഗോ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാംപെയിനിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നു ഗാംഗുലി ഏറ്റുവാങ്ങി. ഗാംഗുലിയാണ് ക്യാംപെയ്‌ന്റെ ബ്രാൻഡ് അംബാസിഡർ.

Read Also: സർക്കാർ സേവനങ്ങളിലെ കാലവിളംബം തീർത്തും ഇല്ലാതാക്കണം: മുഖ്യമന്ത്രി

കുട്ടികൾക്കും യുവാക്കൾക്കും മികച്ച വിദ്യാഭ്യാസവും തൊഴിൽ സാധ്യതകളും നൽകുന്നത് പോലെ തന്നെ പ്രധാനമാണ് അവരെ നേർവഴിക്ക് നടത്തുകയെന്നതെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്ത് തന്നെ ഒന്നാമതാണ്. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചു വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ബോധവത്കരണം നൽകുന്നതിനായി കേരളം ആരംഭിക്കുന്ന നോ ടു ഡ്രഗ്‌സ് ക്യാംപെയിൻ രാജ്യത്തെ എല്ലാ നഗരങ്ങൾക്കും ആവശ്യമുള്ള ഒന്നാണ്. കേരളം മുന്നോട്ടു വയ്ക്കുന്ന ഈ ക്യാംപെയിനിലൂടെ യുവതലമുറയുടെ കഴിവുകളെ നേരായ വഴിയിലൂടെ തിരിച്ചുവിടാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ദൈവത്തിന്റെ സ്വന്തം നാടായ കേരളം മനോഹരമാണെന്നു ഗാംഗുലി പറഞ്ഞു. രണ്ടാം തവണയാണു തിരുവനന്തപുരത്ത് എത്തുന്നത്. നഗരത്തിലൂടെയുള്ള യാത്ര മനോഹരമായ അനുഭവമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ കെ. രാജൻ, എം.ബി. രാജേഷ്, വി. ശിവൻകുട്ടി, കെ. രാധാകൃഷ്ണൻ, ജി.ആർ. അനിൽ, പി. പ്രസാദ്, വി.എൻ. വാസവൻ, എ.കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഉദ്യോഗസ്ഥർ, കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.

Read Also: ‘കോണ്ടം വേണോ?’: സാനിറ്ററി പാഡ് വേണമെന്ന പെൺകുട്ടിയുടെ അപേക്ഷയ്ക്ക് ഐഎഎസ് ഉദ്യോഗസ്ഥയുടെ ഞെട്ടിക്കുന്ന മറുപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button