നമ്മുടെ ആരോഗ്യത്തിന് ഭക്ഷണം പോലെ തന്നെ മർമ്മ പ്രധാനമാണ് വെള്ളവും. ശരീരത്തിന്റെ എഴുപത് ശതമാനവും വെള്ളമാണെങ്കിലും നിശ്ചിത അളിവിൽ വെള്ളം കുടിച്ചില്ലെങ്കിൽ പണി പാളും. വെള്ളം നല്ലതാണെന്ന് കരുതി തോന്നിയ അളവിൽ കുടിക്കുകയോ തോന്നിയ സമയത്ത് കുടിയ്‌ക്കുകയോ അരുത്. അതിനൊരു നേരവും കാലവും ഒക്കെയുണ്ട്. വെള്ളം കുടിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണെന്ന് നോക്കാം
ഭക്ഷണത്തോടൊപ്പം ഒരിക്കലും വെള്ളം കുടിക്കരുത്. കാരണം ഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ് വെള്ളമോ അതിലധികമോ കുടിക്കുന്നത് ദഹനപ്രശ്‌നങ്ങളെ കാര്യമായി ബാധിക്കും. ഇത് ഇൻസുലിൻ അളവിൽ വലിയ ഏറ്റക്കുറച്ചിലുണ്ടാക്കും. അത്ര നിർബന്ധമാണെങ്കിൽ ഒരു കവിൾ വെള്ളം വരെ കുടിക്കാം.
ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞ് വെള്ളം കുടിക്കുക. ഇത് ഭക്ഷണത്തിലെ പോക്ഷകങ്ങൾ ശരീരം ആഗിരണം ചെയ്യാൻ അനുവദിക്കും. ഉറക്കം ഉണർന്ന ഉടനെ ഒരു ഗ്ലാസ് കുടിക്കുന്നത് രോഗങ്ങളെ ചെറുക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. ക്ഷീണം അകറ്റാൻ ഉച്ചയ്‌ക്ക് ശേഷം ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. നിർജ്ജലീകരണം തടയാനാണ് വെള്ളം ഉച്ചകഴിഞ്ഞ് കുടിക്കാൻ നിർദ്ദേശിക്കുന്നത്.
വ്യായാമത്തിന് മുമ്പും ശേഷവും വെള്ളം ആവശ്യത്തിന് കുടിക്കണം. വ്യായാമം ചെയ്യുമ്പോൾ നിർജലീകരണം സംഭവിക്കും. വെള്ളത്തിന്റെ അളവ് നിലനിർത്താൻ തേങ്ങാവെള്ളം, പാൽ, ചോക്ലേറ്റ് പാൽ എന്നിവയും കുടിക്കാം.
നിന്നു കൊണ്ടു വെള്ളം കുടിക്കുന്നത് അനാരോഗ്യകരമാണ്. ഇരുന്നുകൊണ്ട് മാത്രമേ വെള്ളം കുടിക്കാവൂ. നിന്നു കൊണ്ട് കുടിക്കുന്നത് വൃക്കകളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും സന്ധിവാതത്തിന് വരെ കാരണമാകുകയും ചെയ്യും. എപ്പോഴും തിളപ്പിച്ചാറിയ വെള്ളമോ ചെറുചൂടുള്ള വെള്ളമോ കുടിക്കാൻ ശ്രമിക്കുന്നതും നല്ലതാണ്.
Post Your Comments