NewsLife StyleHealth & Fitness

ഈ ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ? ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിച്ചേക്കും

പൂപ്പലിന്റെ സാന്നിധ്യമുള്ള ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കാൻ പാടില്ല

സമൂഹം പേടിയോടെ കാണുന്ന രോഗങ്ങളിൽ ഒന്നാണ് ക്യാൻസർ. രോഗ നിർണയം വേഗത്തിൽ നടത്തി, ആവശ്യമായ ചികിത്സകൾ ഉറപ്പു വരുത്തിയാൽ ക്യാൻസറിനെ ഭേദമാക്കാൻ സാധിക്കും. തെറ്റായ ജീവിതശൈലിയാണ് ക്യാൻസർ വരാനുള്ള പ്രധാന കാരണം. ഇന്ന് പ്രായഭേദമന്യേ എല്ലാവരെയും ബാധിക്കുന്ന രോഗമായി ക്യാൻസർ മാറിയിട്ടുണ്ട്. ക്യാൻസറിന് കാരണമാകുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാം.

പൂപ്പലിന്റെ സാന്നിധ്യമുള്ള ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കാൻ പാടില്ല. ഇത് ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കോൺ, നിലക്കടല, സോയാബീൻസ്, ചീസ് പാൽ തുടങ്ങിയ ഭക്ഷണങ്ങൾക്ക് വേഗം കേടുപാടുകൾ സംഭവിക്കുകയും പൂപ്പൽ ഉണ്ടാവുകയും ചെയ്യാറുണ്ട്. അതിനാൽ, ഇത്തരം ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക. Aflatoxin എന്ന പൂപ്പൽ ലിവർ ക്യാൻസർ വരാൻ കാരണമാകും.

Also Read: ട്രൈബൽ ഹോസ്റ്റലിൽ നിന്നും നാല് വിദ്യാർത്ഥികളെ കാണാതായി : സംഭവം തൊടുപുഴയിൽ

വയറ്റിൽ ക്യാൻസർ ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് കരിഞ്ഞ ആഹാരങ്ങൾ കഴിക്കുന്നതാണ്. മീൻ, ചിക്കൻ എന്നിവ നന്നായി കരിഞ്ഞതിനുശേഷം കഴിക്കുന്ന ശീലമുള്ളവരാണെങ്കിൽ അത് മാറ്റിയെടുക്കണം. കൂടാതെ, സംസ്കരിച്ച മാംസം കഴിക്കുന്നതും ക്യാൻസറിനുളള സാധ്യത വർദ്ധിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button