KeralaLatest NewsNews

സപ്ലൈകോ ഓഫീസുകളിലും ഔട്ട്‌ലെറ്റുകളിലും ശുചീകരണ യജ്ഞം

തിരുവനന്തപുരം: ഗാന്ധിജയന്തിയോടനുബന്ധിച്ച് സപ്ലൈകോ ഓഫീസുകളിലും ഔട്ട്‌ലെറ്റുകളിലും ശുചീകരണ യജ്ഞം നടത്താൻ സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ സഞ്ജീബ് പട്‌ജോഷി നിർദ്ദേശിച്ചു.

Read Also: പുറത്ത് മോദിയുടെയും ചീറ്റയുടെയും ചിത്രം വരച്ച് സ്ത്രീകൾ നവരാത്രി ആഘോഷങ്ങള്‍ക്കായി പ്രധാനമന്ത്രിയെക്കാത്ത് സൂറത്ത്

ശുചീകരണ പ്രവർത്തനങ്ങൾ ഒരാഴ്ച നീളും. സപ്ലൈകോ കെട്ടിടങ്ങൾ, പരിസരം, ടോയ്‌ലെറ്റുകൾ എന്നിവ പൂർണമായും വൃത്തിയാക്കും. കൊതുകുശല്യവും പകർച്ചവ്യാധി ഭീഷണിയും തടയാനായി പരിസരത്ത് വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും നിർദ്ദേശം നൽയിട്ടുണ്ട്.

ഉപയോഗശൂന്യമായ ഇ-മാലിന്യം, ബാറ്ററികൾ എന്നിവ സുരക്ഷിതമായ രീതിയിൽ ഒഴിവാക്കാനും ഡിപ്പോ മാനേജർമാർക്ക് മാനേജിംഗ് ഡയറക്ടർ നിർദ്ദേശം നൽകി. ഉപയോഗ ശൂന്യമായ വസ്തുക്കളിൽ നിന്ന് പുനരുപയോഗിക്കാവുന്നവ ഓഫീസ് അലങ്കാരത്തിന് ഉപയോഗിക്കും. വില്പനക്ക് എത്തുന്ന ഭക്ഷ്യവസ്തുക്കളല്ലാത്തവ ഡിപ്പോയ്ക്ക് അകത്ത് വിവിധ കാർട്ടണുകളിൽ സൂക്ഷിക്കാൻ മാനേജിംഗ് ഡയറക്ടർ കർശന നിർദ്ദേശം നൽകി. ഔട്ട്‌ലെറ്റുകളിലെ ശുചീകരണം അതത് ഡിപ്പോ മാനേജർമാർ പരിശോധിക്കും.

ശുചിത്വയജ്ഞം സംബന്ധിച്ച് മാനേജിംഗ് ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ നടന്ന ഓൺലൈൻ യോഗത്തിൽ ജനറൽ മാനേജർ ശ്രീറാം വെങ്കിട്ടരാമൻ, സപ്ലൈകോ വിവിധ വിഭാഗം മേധാവികൾ, മേഖലാ മാനേജർമാർ, ഡിപ്പോ മാനേജർമാർ എന്നിവർ പങ്കെടുത്തു.

Read Also: കേന്ദ്ര നടപടിയില്‍ സംശയമുണ്ട്: ആർഎസ്എസ് പോലുള്ള സംഘടനകളോടും നിലപാട് സ്വീകരിക്കണമെന്ന് പികെ കുഞ്ഞാലിക്കുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button