അബുദാബി: കോവിഡ് വാക്‌സിനും പകർച്ചപ്പനിക്കുള്ള (ഇൻഫ്‌ലൂവൻസ) ഫ്‌ലൂ വാക്‌സിനും രാജ്യത്തെ എല്ലാ ഫാർമസികളിലും ഉടൻ ലഭ്യമാക്കുമെന്ന് യുഎഇ. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും മാത്രമാണ് ഈ വാക്‌സിനുകൾ ലഭ്യമായിട്ടുള്ളത്.
ആദ്യഘട്ടത്തിൽ അബുദാബിയിലെ ഫാർമസികൾ വഴി തുടങ്ങിയ വിതരണം വൈകാതെ രാജ്യത്തെ മുഴുവൻ ഫാർമസികളിലൂടെയും ലഭ്യമാക്കുമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തിലെ പൊതുമേഖലാ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ ഹുസൈൻ അബ്ദുൽ റഹ്മാൻ അൽറാൻഡ് അറിയിച്ചു.
Post Your Comments