Latest NewsNewsBusiness

സൂചികകൾ നിറം മങ്ങി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു

ആഗോള വിപണിയിലുണ്ടായ തിരിച്ചടികളാണ് ആഭ്യന്തര സൂചികകളെ സമ്മർദ്ദത്തിലാക്കിയത്

സൂചികകൾ നിറം മങ്ങിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ രണ്ടാം ദിവസമാണ് വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിക്കുന്നത്. സെൻസെക്സ് 37.70 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 57,107.52 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 8.90 പോയിന്റ് ഇടിഞ്ഞ് 17,007.40 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, സ്മാൾക്യാപ് സൂചിക 0.2 ശതമാനം വരെ നേട്ടം കൈവരിച്ചിട്ടുണ്ട്.

ആഗോള വിപണിയിലുണ്ടായ തിരിച്ചടികളാണ് ആഭ്യന്തര സൂചികകളെ സമ്മർദ്ദത്തിലാക്കിയത്. കണക്കുകൾ പ്രകാരം, ഇന്ന് നിഫ്റ്റിയിൽ ഐടി, എഫ്എംസിജി, ഫാർമ സൂചികകൾക്ക് നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഇവ 0.6 ശതമാനത്തിനും 0.9 ശതമാനത്തിനും ഇടയിലാണ് മുന്നേറിയത്. അതേസമയം, മെറ്റൽ, ഫിനാൻഷ്യൽ സർവീസ് സൂചികകൾക്ക് തിരിച്ചടി ഉണ്ടാവുകയും, അവ 0.89 ശതമാനം വീതം ഇടിയുകയും ചെയ്തു.

Also Read: ബിസിനസ് വിപുലീകരിക്കാൻ അദാനി ഗ്രൂപ്പ്, പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button