കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അതിക്രമങ്ങളില്‍ നഷ്ടപരിഹാരം തേടി കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചു. അക്രമത്തില്‍ അഞ്ച് കോടി ആറ് ലക്ഷത്തില്‍പ്പരം രൂപയുടെ നഷ്ടമാണുണ്ടായത്. പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് ഈ തുക ഈടാക്കി കിട്ടണമെന്ന് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു.
Read Also: നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റിലേഷൻ: സ്മാർട്ട്ഫോണുകളിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശം
ഏത് ഹര്‍ത്താല്‍ നടന്നാലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയാണ് അതിക്രമമെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ‘ഇതുവരെ കോര്‍പറേഷന്‍ തന്നെയാണ് നഷ്ടം പരിഹരിച്ചു കൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ കോര്‍പറേഷന് സ്വന്തം നിലയില്‍ നഷ്ടം പരിഹരിക്കാന്‍ സാധിക്കില്ല. കെഎസ്ആര്‍ടിസി ബസുകള്‍ അടിച്ചു തകര്‍ത്ത പ്രതിഷേധക്കാരുടെ പ്രവൃത്തി മുറിവില്‍ ഉപ്പ് തേക്കുന്നത് പോലെയാണ്’, കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
‘പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലില്‍ പൊതുജനങ്ങളില്‍ അതീവ ഭയമുണ്ടാക്കുന്ന അക്രമങ്ങളാണ് അരങ്ങേറിയത്. 58 ബസുകള്‍ തകര്‍ത്തു. സര്‍വീസുകള്‍ നടത്താന്‍ കഴിയാത്തത് മൂലമുണ്ടായ നഷ്ടം അടക്കം 5,06,21,382 രൂപ ഈടാക്കി കിട്ടണം. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് തുക ഈടാക്കണം’, കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു.
Post Your Comments