ErnakulamLatest NewsKeralaNattuvarthaNews

കാറിൽ ബൈക്ക് ഇടിച്ചുകയറി ഫാര്‍മസി വിദ്യാര്‍ത്ഥി മരിച്ചു

മലപ്പുറം കോട്ടക്കല്‍ പുത്തൂര്‍ അട്ടേരി വടക്കേതില്‍ മുഹമ്മദ് കുട്ടി മകന്‍ മുഹമ്മദ് ഫൈസല്‍ (24) ആണ് മരിച്ചത്

ചോറ്റാനിക്കര: ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. മലപ്പുറം കോട്ടക്കല്‍ പുത്തൂര്‍ അട്ടേരി വടക്കേതില്‍ മുഹമ്മദ് കുട്ടി മകന്‍ മുഹമ്മദ് ഫൈസല്‍ (24) ആണ് മരിച്ചത്.

ചോറ്റാനിക്കര ആശുപത്രിപ്പടിയ്ക്ക് സമീപം ഞായറാഴ്ച രാത്രി പത്തരയോടെയാണ് അപകടം നടന്നത്. വരിക്കോലി കെമിസ്റ്റ് കോളജ് ഓഫ് ഫാര്‍മസി വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഫൈസല്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നും ബൈക്കില്‍ മടങ്ങി വരവെയാണ് സംഭവം. ഇതിനിടെ, ഇടറോഡില്‍നിന്നും റോഡിലേക്ക് പ്രവേശിച്ച കാറിൽ ഫൈസല്‍ ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.

Read Also : രക്തസ്രാവത്തെ തുടർന്ന് ആദിവാസി യുവതിയുടെ ഗർഭസ്ഥ ശിശുക്കൾ മരിച്ചു : സംഭവം അട്ടപ്പാടിയിൽ

അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഫൈസലിനെ ഉടന്‍ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. മാതാവ്: പാത്തുമ്മ. സഹോദരങ്ങള്‍: സൗദത്ത്, ഉമ്മു ഹബീബ, നസീമ, അലി അക്ബര്‍, അലി അസ്‌കര്‍, അബ്ദുല്‍ അസീസ്, ഫൗസിയ, അബ്ദുല്‍ റഷീദ്, ശരീഫ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button