KeralaCinemaMollywoodLatest NewsNewsEntertainment

‘അച്ഛൻ മരിച്ചു, പാവം അതിനെ വെറുതെ വിടൂ’: അച്ഛൻ നക്സലൈറ്റ് ആയിരുന്നില്ലേയെന്ന ചോദ്യത്തിന് നിഖിലയുടെ മറുപടി

മലയാളത്തിൽ ഒരുപിടി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയ ഒരു യുവ നടിയാണ് നിഖില വിമൽ. സിനിമയിൽ നിരവധി വേഷങ്ങൾ കിട്ടി തിളങ്ങി നിൽക്കുന്ന സമയത്താണ് നിഖിലയുടെ അച്ഛൻ മരിച്ചത്. റിട്ട: സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു താരത്തിന്റെ അച്ഛൻ എം.ആർ പവിത്രൻ. അച്ഛന്റെ മരണം വലിയ ആഘാതം നിഖിലയിൽ ഏൽപ്പിച്ചിരുന്നു. അടുത്തിടെ അച്ഛനെ കുറിച്ചുള്ള ഓർമകൾ റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പങ്കുവെച്ചിരുന്നു.

‘അച്ഛൻ നക്സലൈറ്റാണ്. അമ്മ ഡാൻസ് ടീച്ചറുമാണ് അല്ലേ?’ എന്ന അവതാരകന്റെ ചോദ്യത്തിന് നിഖില നൽകിയ മറുപടിയാണ് വൈറലാകുന്നത്. ‘അച്ഛൻ നക്സലൈറ്റ് ആയിരുന്നു. അച്ഛൻ മരിച്ചു. പാവം അതിനെ വെറുതെ വിടൂ’ എന്നാണ് നിഖില പറഞ്ഞത്. അവതാരകന്റെ അടുത്ത ചോദ്യം ‘നിഖിലയ്ക്ക് ഒരു നക്സലേറ്റ് മനസില്ലേ’ എന്നായിരുന്നു. അതിന് നിഖില നൽകിയ മറുപടി ഇതായിരുന്നു… ‘എന്റെ ഓർമയിലുള്ള അച്ഛൻ നക്സലേറ്റ് ആയിരുന്നില്ല. അമ്മയെ കല്യാണം കഴിക്കും മുമ്പാണ് അച്ഛൻ ഈ പരിപാടികളൊക്കെ ആക്ടീവായി ചെയ്തുകൊണ്ടിരുന്നത്. എനിക്ക് ഓർമവെച്ച് തുടങ്ങിയ സമയത്ത് അച്ഛന് ഒരു ആക്സിഡന്റൊക്കെ പറ്റി തീരെ വയ്യായിരുന്നു. തീരെ വയ്യാത്തൊരു അച്ഛനെയാണ് എനിക്ക് ഓർമയുള്ളത്. ആക്ടീവായ നക്സലേറ്റായ അച്ഛനെ എനിക്ക് ഓർമയില്ല’, നിഖില പറഞ്ഞു.

കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ സിബി മലയിൽ സംവിധാനം ചെയ്ത ‘കൊത്ത്’ ആണ് നിഖിലയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തന്റെ രാഷ്ട്രീയം എന്താണെന്നുള്ളത് നിഖില മുൻപ് വെളിപ്പെടുത്തിയതാണ്. തന്റെ ജീവിതത്തിൽ രാഷ്ട്രീയത്തിന് വളരെ വലിയ പങ്കുണ്ടെന്നും, അച്ഛനും ചേച്ചിയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്നുവെന്നും നിഖില പറയുന്നു.

‘രാഷ്ട്രീയം സജീവമായി എന്റെ ജീവിതത്തിലുണ്ടായിരുന്നു. അച്ഛൻ രാഷ്ട്രീയത്തിലുണ്ടായിരുന്നു. ചേച്ചി പഠിക്കുന്ന സമയത്ത് എസ്.എഫ്.ഐയുടെ സജീവ പ്രവർത്തക ആയിരുന്നു. അച്ഛന്‍ പഴയ നക്‌സലൈറ്റ് മൂവ്‌മെന്റിന്റെ ഭാഗമായിരുന്നു. പാർട്ടിയുടെ ഭാഗമായതിന്റെ പേരിൽ ജോലി നഷ്ടമായ ആളല്ല. നക്‌സലൈറ്റ് ആയിരുന്നുവെന്ന് കരുതി, നാട്ടിൽ ജീവിക്കാൻ പറ്റാതിരുന്ന സാഹചര്യമൊന്നും ഉണ്ടായിട്ടില്ല. ഞങ്ങൾക്ക് ബുദ്ധിമുട്ട് ഒന്നും ഉണ്ടായിട്ടില്ല’, നിഖില പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button