Latest NewsNewsLife StyleHealth & Fitness

പ്രമേഹം കുറയ്ക്കാൻ മുരിങ്ങയില

വീട്ടു വളപ്പിലൊരു മുരിങ്ങയുണ്ടെങ്കില്‍ ചെറുതല്ല നിങ്ങള്‍ക്കു ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍. ഇല, കുരു, കായ, തൊലി, വേര് തുടങ്ങി മുരിങ്ങയുടെ എല്ലാ ഭാഗങ്ങളും പോഷകഗുണമുളളവയാണ്. സന്ധിവാതം, ആസ്മ, വയറിലെയും കുടലിലെയും അള്‍സര്‍, കിഡ്‌നി സ്റ്റോണ്‍, തൈറോയിഡ്, ഹൈപ്പര്‍ടെന്‍ഷന്‍, തലവേദന, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയുടെ ചികിത്സയില്‍ മുരിങ്ങക്ക് ഔഷധ പ്രധാന്യമുണ്ട്.

പോഷകമൂല്യങ്ങളുടെ കലവറ – ഏത്തപ്പഴത്തെക്കാള്‍ 7 മടങ്ങ് അധികം പൊട്ടാസ്യം മുരിങ്ങ ഇലയില്‍ അടങ്ങിയിട്ടുണ്ട്. പാലിനെക്കാള്‍ 4 മടങ്ങ് അധികം കാത്സ്യവും ക്യാരറ്റില്‍ ഉളളതിലും 4 മടങ്ങ് ബീറ്റാകരോട്ടിന്‍, തൈരിനെക്കാള്‍ 2 ഇരട്ടി പ്രോട്ടിന്‍ എന്നിവയും മുരിങ്ങയിലയില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ നീര്‍ക്കെട്ടും വീക്കവും കുറക്കുന്നു, വാര്‍ദ്ധക്യത്തെ ചെറുക്കുന്ന മുരിങ്ങയില പ്രതിരോധ ശേഷി കൂട്ടുന്നു. വിറ്റാമിന്‍-സി, ബി, എന്നിവക്കൊപ്പം കോംപ്ലക്‌സ് വിറ്റാമിനുകളായ ബി-6, തയാമിന്‍, റൈബോഫ്‌ളേവിന്‍, അയേണ്‍, കോപ്പര്‍ എന്നിവയും മുരിങ്ങയില കഴിക്കുന്നവര്‍ക്ക് ലഭിക്കുന്നു.

ഹൈപ്പര്‍ടെന്‍ഷന്‍ കുറക്കാന്‍ മുരിങ്ങയില – കറി വെക്കാനും തോരന്‍ വെക്കാനും മുരിങ്ങ ഇല ഉപയോഗിക്കുന്നു. ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മുരിങ്ങയില സന്ധിവീക്കം തടയുന്നു. മുരിങ്ങയിലയിലെ കാത്സ്യം, മഗ്നിഷ്യം, പൊട്ടാസ്യം, സിങ്ക്, വിറ്റാമിന്‍-എ എന്നിവ ബി.പി കുറക്കാന്‍ സഹായിക്കുന്നു. മുരിങ്ങയിലയുടെ ചാറ് അര ഔണ്‍സ് വീതം ഭക്ഷണത്തിനു മുന്‍പോ ശേഷമോ കഴിക്കണം. ഇങ്ങനെ മൂന്ന്-നാല് ദിവസം കുടിച്ചാല്‍ ഹൈപ്പര്‍ടെന്‍ഷന്‍ കുറയും. ദിവസവും കഴിക്കുന്നതും നല്ലതാണ്. മുരിങ്ങയില പൊടിച്ച് സൂപ്പിലോ മറ്റു ഭക്ഷണത്തിലോ ചേര്‍ത്തു കഴിച്ചാല്‍ ബ്ലഡ്ഷുഗര്‍ ലെവല്‍ കുറയും.

ആര്‍ത്രൈറ്റിസ് കുറയ്ക്കാന്‍ മുരിങ്ങ- ആയുര്‍വേദത്തില്‍ 300 ലധികം രോഗങ്ങള്‍ക്കുളള മരുന്നാണ് മുരിങ്ങ. മുരിങ്ങയുടെ കുരു ആര്‍ത്രൈറ്റിസിനുളള ഔഷധമായി ഉപയോഗിക്കുന്നു. നല്ലൊരു ആന്റി ഓക്‌സിഡന്റായ മുരിങ്ങക്കുരു വറുത്തു പൊടിച്ച് വെളിച്ചെണ്ണ ചേര്‍ത്തു കഴിച്ചാല്‍ സന്ധിവേദനക്ക് കുറവുണ്ടാകും. ഇളം മുരിങ്ങയ്ക്ക സൂപ്പു വെച്ചു കഴിക്കുന്നതും നല്ലതാണ്.

തടി കുറയ്ക്കാന്‍ മുരിങ്ങയില- തടി കുറയ്ക്കാനായി ശ്രമിക്കുന്നവര്‍ അത്യാവശ്യമായി കഴിക്കേണ്ട ഒരിനമാണ് മുരിങ്ങയില. ശരീരം ഉപയോഗിക്കാത്ത ഊര്‍ജ്ജത്തെ കൊഴുപ്പായി അടിയാതിരിക്കാന്‍ മുരിങ്ങയിലയുടെ ഔഷധഗുണങ്ങള്‍ സഹായിക്കുന്നു. ഉദരത്തിലെ കൊഴുപ്പിനെ മുരിങ്ങയില എരിയിച്ചു കളയുന്നു. ധാരാളം വിറ്റാമിനുകള്‍ അടങ്ങിയതിനാല്‍ ശരീര പ്രവര്‍ത്തനത്തെ ബാലന്‍സു ചെയ്ത് സ‌ട്രെസിനെ കുറക്കുന്നു.

Read Also : നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റിലേഷൻ: സ്മാർട്ട്ഫോണുകളിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശം

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു – മുലയൂട്ടുന്ന അമ്മമാര്‍ക്ക് മുരിങ്ങയില വലിയൊരു അനുഗ്രഹമാണ്. മുലപ്പാല്‍ കുറഞ്ഞാല്‍ തേങ്ങാപ്പാലു ചേര്‍ത്ത കഞ്ഞിയില്‍ മുരിങ്ങയില ഇട്ടിളക്കി കഴിച്ചാല്‍ മുലപാലില്ലാത്ത അവസ്ഥയില്‍ മാറ്റം ഉണ്ടാകും. ഔഷധഗുണമേറിയ ഈ ഭക്ഷണം അമ്മ കഴിക്കുന്നത് ശിശുവിന്റെ വളര്‍ച്ചയെ സഹായിക്കും.

ബ്ലഡ് ഷുഗര്‍ കുറക്കാന്‍ മുരിങ്ങ – മൂന്നു മാസം മുരിങ്ങയില പൊടിച്ച് സൂപ്പിലോ മറ്റു ഭക്ഷണത്തിലോ ചേര്‍ത്തു കഴിച്ചാല്‍ പ്രമേ​ഹം നന്നായി കുറയും.

തലവേദന – മുരിങ്ങയില അരച്ചിട്ടാല്‍ കടുത്ത തലവേദന വരെ മാറും. അതേപോലെ മുരിങ്ങക്കുരു ഉണക്കി പൊടിച്ചത് നെറ്റിയില്‍ പുരട്ടുന്നതും തലവേദന കുറയാന്‍ നല്ലതാണ്. മുരിങ്ങ ഓയിലും തലവേദനക്ക് നല്ലതാണ്.

മുഖക്കുരുവും ത്വക്ക്‌രോഗങ്ങളും മാറാന്‍ മുരിങ്ങ – ഫൈബര്‍, പൊട്ടാഷ്യം, മഗ്നീഷ്യം, മാംഗനിസ് എന്നിവ അടങ്ങിയിട്ടുളളതിനാല്‍ മുരിങ്ങയില മുഖക്കുരു മാറാന്‍ സഹായകമാണ്. ബാക്ടീരിയ, ഫംഗസ്, വൈറല്‍ ഇന്‍ഫെക്ഷന്‍ ഉളളപ്പോള്‍ മുരിങ്ങയില ഉണക്കി പൊടിച്ചത് ഭക്ഷണത്തോടൊപ്പം കഴിക്കണം. മുഖക്കുരു, ചൊറിച്ചില്‍, അലര്‍ജി ഇവ മാറാന്‍ മുരിങ്ങയില അരച്ചിടണം.

കാഴ്ചശക്തി കൂട്ടും മുരിങ്ങ- കണ്ണിന്റെ കാഴ്ച ശക്തി കൂടാന്‍ മുരിങ്ങയിലയിലെ വിറ്റാമിന്‍-എ സഹായിക്കുന്നു, നിശാന്ധത മാറ്റുന്നു.

മുരിങ്ങപ്പൂവ്, മുരിങ്ങസത്ത്- മുരിങ്ങപ്പൂവ് തോരന്‍ വെച്ചു കഴിച്ചാല്‍ കൃമി ശല്യം മാറും. കിഡ്‌നിയിലെ കല്ല് അലിയിച്ചു കളയാനും വരാതിരിക്കാനും മുരിങ്ങ സത്ത് ഉത്തമമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button