ThiruvananthapuramLatest NewsKeralaNattuvarthaNews

കുടുക്ക പൊട്ടിച്ചല്ല ലോട്ടറി എടുത്തത്, അന്തസ്സ് ഉണ്ടേൽ ലോട്ടറി തിരിച്ച് കൊടുക്കട്ടെ -അനൂപിന്റെ വീടിനു മുന്നിൽ പ്രതിഷേധം

തിരുവനന്തപുരം: ഓണം ബമ്പർ അടിച്ച തിരുവനന്തപുരം സ്വദേശി അനൂപിന്റെ ഇപ്പോഴത്തെ ദുരവസ്ഥ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വീടിന് മുൻപിൽ ആളുകൾ തടിച്ച് കൂടിയിരിക്കുകയാണെന്നും, സമാധാനവും സന്തോഷവും പോയെന്നും അനൂപും ഭാര്യയും വെളിപ്പെടുത്തിയിരുന്നു. പലപ്പോഴും വീട്ടിലേക്ക് ചെന്നുകയറാൻ പോലും സാധിക്കുന്നില്ലെന്നായിരുന്നു അനൂപ് ആരോപിച്ചത്. ഇപ്പോഴിതാ, അനൂപിനെതിരെ ആരോപണങ്ങളുമായി നാട്ടുകാർ രംഗത്ത്. അനൂപിന്റെ വീടിന് മുന്നിൽ ചിലർ പ്രതിഷേധം നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ലോട്ടറിയെ കുറ്റവും പറഞ്ഞ നടന്ന അനൂപ് മാന്യൻ എങ്കിൽ ലോട്ടറി തിരികെ ഏൽപ്പിക്കട്ടെ എന്നാണ് ഇവരുടെ ഭാഷ്യം.

നാട്ടുകാരനായ ഒരാൾ പറഞ്ഞത് അനൂപ് കയ്യിൽ കാശ് ഇല്ലാത്ത ഒരാൾ ഒന്നും ആയിരുന്നില്ല എന്നാണ്. കുടുക്ക പൊട്ടിച്ചാണ് ലോട്ടറി എടുത്തത് എന്ന് പറയുന്നതൊക്കെ കള്ളമാണ് എന്നാണ് നാട്ടുകാരനായ യുവാവ് ആരോപിക്കുന്നത്. അവന്റെ അമ്മാവന്റെ കയ്യിൽ കാശ് ഉണ്ട്. അവൻ അതിന്റെ ഒന്നും ആവശ്യമില്ല എന്നൊക്കെയാണ് ഒരു നാട്ടുകാരന്റെ വാക്കുകൾ. അവൻ ലോട്ടറിയെയും സർക്കാരിനെയും വിമർശിച്ചവൻ ആണ്. അവന് നാണമുണ്ടെങ്കിൽ ആ ലോട്ടറി തിരികെ കൊടുക്കുകയാണ് വേണ്ടത് എന്നാണ് ഇദ്ദേഹം പറയുന്നത്. കർമ്മ ന്യൂസിനോടായിരുന്നു ഇയാളുടെ പ്രതികരണം.

അതേസമയം, സഹായം ചോദിച്ചെത്തുന്നവർ കാരണം സ്വന്തം വീട്ടിൽ പോലും താമസിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്ന് അനൂപ്നി പറഞ്ഞിരുന്നു. ഇതുവരെ പണം കിട്ടിയിട്ടില്ലെന്ന് എത്ര പറഞ്ഞിട്ടും ആളുകൾ വിശ്വസിക്കുന്നില്ലെന്നും, അയൽക്കാർ വരെ ശത്രുക്കളായെന്നും അനൂപ് പറയുന്നു.

‘ഓരോ ദിവസും ഓരോ വീടുകളിൽ മാറി മാറി താമസിക്കുകയാണ്. കുഞ്ഞിന് അസുഖമാണ്. അവനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയുന്നില്ല. ഞാനൊരു സാധാരണക്കാരനാണ്. അറിവുള്ളവർ പറയുന്നത് കേട്ട് അതനുസരിച്ച് മാത്രമേ ചെയ്യാനാകൂ. നികുതിയുമായി ബന്ധപ്പെട്ട ഒരു കാര്യവും അറിയില്ല. രണ്ടുവർഷത്തേക്ക് ലോട്ടറിയടിച്ച പണം കൊണ്ട് ഒന്നും ചെയ്യുന്നില്ല. ബാങ്ക് അക്കൗണ്ടിൽ ഇടാനാണ് തീരുമാനമെന്നും അനൂപ് പറഞ്ഞു. അതുകഴിഞ്ഞെ എന്തെങ്കിലും ചെയ്യൂ. എന്റെ അവസ്ഥ മനസ്സിലാക്കണം. ആൾക്കൂട്ടവും ബഹളവും ക്യാമറകളും കണ്ടപ്പോൾ ഭയങ്കര സന്തോഷമായിരുന്നു. ഇപ്പോൾ വീട് മാറി താമസിക്കേണ്ട അവസ്ഥയാണ്’, അനൂപ് പറഞ്ഞു.

വീഡിയോ കടപ്പാട്: കർമ്മ ന്യൂസ്

shortlink

Post Your Comments


Back to top button