Latest NewsNewsIndia

ഇന്ത്യന്‍ റെയില്‍വേയുടെ മുഖം മാറുന്നു, രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ലിഫ്റ്റുകളും എസ്‌കലേറ്ററുകളും സ്ഥാപിക്കുന്നു

339 സ്റ്റേഷനുകളിലായി 1,090 എസ്‌കലേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ മുഖം മാറുന്നു. സുഗമ്യ ഭാരത് അഭിയാന്റെ ഭാഗമായി റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും സുഗമമായി സഞ്ചരിക്കാന്‍, ഇന്ത്യന്‍ റെയില്‍വേ രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ലിഫ്റ്റുകളും എസ്‌കലേറ്ററുകളും സ്ഥാപിക്കുന്നു. ഇതുവരെ 497 സ്റ്റേഷനുകളില്‍ ലിഫ്റ്റുകളും എസ്‌കലേറ്ററും സ്ഥാപിച്ചിട്ടുണ്ട്.

Read Also: നാലര വയസ്സുകാരിയെ പീഡിപ്പിച്ച കേസ് : യുവാവിന് 20 വർഷം കഠിന തടവും പിഴയും

സാധാരണയായി സംസ്ഥാന തലസ്ഥാനങ്ങളിലും 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലും പ്രതിദിനം 25,000-ത്തിലധികം ആളുകള്‍ സഞ്ചരിക്കുന്ന സ്റ്റേഷനുകളിലും റെയില്‍വേ എസ്‌കലേറ്ററുകള്‍ സ്ഥാപിക്കും. ഇതുവരെ 339 സ്റ്റേഷനുകളിലായി 1,090 എസ്‌കലേറ്ററുകള്‍ 2022 ഓഗസ്റ്റ് വരെ സ്ഥാപിച്ചിട്ടുണ്ട് .

റെയില്‍വേ സ്റ്റേഷനുകളില്‍ എത്തുന്ന ആള്‍ക്കാരുടെ എണ്ണം, സ്ഥലപരിമിതി മുതലായവ പരിഗണിച്ച് ലിഫ്റ്റ് നല്‍കുന്നതിന് സ്റ്റേഷനുകള്‍/പ്ലാറ്റ്‌ഫോമുകള്‍ തെരഞ്ഞെടുക്കാന്‍ ജിഎം/സോണല്‍ റെയില്‍വേകള്‍ക്ക് അധികാരമുണ്ട്. 2022 ഓഗസ്റ്റ് വരെ 400 സ്റ്റേഷനുകളിലായി 981 ലിഫ്റ്റുകള്‍ നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button