KottayamLatest NewsKeralaNattuvarthaNews

വ്യവസായിയെ തടങ്കലിലാക്കി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം : മൂന്നംഗ സംഘം അറസ്റ്റിൽ

ഇടിഞ്ഞില്ലം മാങ്കുളത്തിൽ വീട്ടിൽ ഷിജു വർഗീസ് (23 ), ഇടിഞ്ഞില്ലം കഴുപ്പിൽ കോളനിയിൽ രാഹുൽ കൊച്ചുമോൻ (23), ഇടിഞ്ഞില്ലം വാഴയിൽ വീട്ടിൽ ബാസ്റ്റിൻ മാത്യു (20) എന്നിവരാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്

തിരുവല്ല: വേങ്ങലിൽ വ്യവസായിയെ തടങ്കലിലാക്കി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച മൂന്നംഗ സംഘം വ്യാജ തോക്കും മാരകായുധങ്ങളുമായി അറസ്റ്റിൽ. ഇടിഞ്ഞില്ലം മാങ്കുളത്തിൽ വീട്ടിൽ ഷിജു വർഗീസ് (23 ), ഇടിഞ്ഞില്ലം കഴുപ്പിൽ കോളനിയിൽ രാഹുൽ കൊച്ചുമോൻ (23), ഇടിഞ്ഞില്ലം വാഴയിൽ വീട്ടിൽ ബാസ്റ്റിൻ മാത്യു (20) എന്നിവരാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്.

ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പെരുംതുരുത്തിയിൽ കടപ്പാക്കൽ ബിസിനസ് നടത്തുന്ന പെരുംതുരുത്തി കൊച്ചേട്ട് താഴ്ചയിൽ വീട്ടിൽ ഷൈജുവിനെ വേങ്ങലിലെ ഗോഡൗണിൽ ബന്ദിയാക്കുകയായിരുന്നു. വടിവാൾ കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തി മൂന്നു ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു ശ്രമം.

Read Also : ലഹരിക്കെതിരായ പ്രചാരണത്തിൽ യുവജനങ്ങൾ അണിനിരക്കണം: മന്ത്രി എം ബി രാജേഷ്

ഗോഡൗണിലെ ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന്, എത്തിയ തിരുവല്ല പൊലീസ് ഗോഡൗൺ വളഞ്ഞ ശേഷം പ്രതികളെ പിടികൂടുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണിവരെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button