ബിസിനസ് വിപുലീകരിക്കാൻ പുതിയ തന്ത്രങ്ങളുമായി അദാനി ഗ്രൂപ്പ്. ബിസിനസ് രംഗത്ത് അടുത്ത പത്ത് വർഷത്തിനുള്ളിൽ വൻ നിക്ഷേപത്തിനാണ് അദാനി ഗ്രൂപ്പ് ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം, നൂതന പദ്ധതികൾക്കാണ് അദാനി ഗ്രൂപ്പ് രൂപം നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി 100 ബില്യൺ ഡോളറിലധികം തുകയാണ് നിക്ഷേപിക്കുക.
100 ബില്യൺ ഡോളർ നിക്ഷേപത്തിന്റെ 70 ശതമാനവും ഊർജ്ജ ഉൽപ്പാദനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് വിനിയോഗിക്കുകയെന്ന് അദാനി അറിയിച്ചിട്ടുണ്ട്. ഇതിലൂടെ ഊർജ്ജ ഉൽപ്പാദനശേഷിയും കയറ്റുമതിയും വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ, സോളാർ പാനൽ, വിൻഡ് ടർബൈനുകൾ, ഹൈഡ്രജൻ ഇലക്ട്രോലൈസറുകൾ എന്നിവ ഉടൻ നിർമ്മിക്കുമെന്നും ഗൗതം അദാനി വ്യക്തമാക്കി. ഇവയുടെ നിർമ്മാണത്തിനായി 3 ജിഗാ ഫാക്ടറികളാണ് സ്ഥാപിക്കുക.
Also Read: കുട്ടികളെ കുടുംബാന്തരീക്ഷത്തിൽ വളർത്തുന്നതിന് പ്രാധാന്യം നൽകണമെന്ന് മന്ത്രി
ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായ അദാനി, സിംഗപ്പൂരിൽ നടന്ന ഫോർബ്സ് ഗ്ലോബൽ സിഇഒ കോൺഫറൻസിലാണ് പുതിയ പദ്ധതികളെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ നടത്തിയത്.
Post Your Comments