പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് അന്തിമ തയ്യാറെടുപ്പുകൾ നടത്തി ഇലക്ട്രോണിക്സ് മാർട്ട് ഇന്ത്യ ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ നാല് മുതലാണ് പ്രാഥമിക ഓഹരി വിൽപ്പന ആരംഭിക്കുന്നത്. നാലുദിവസം നീണ്ടുനിൽക്കുന്ന ഐപിഒ ഒക്ടോബർ ഏഴിനാണ് സമാപിക്കുന്നത്. ഐപിഒയിൽ റീട്ടെയിൽ വിഭാഗത്തിന് 35 ശതമാനം ഓഹരിയാണ് നീക്കിവെച്ചിട്ടുള്ളത്. കൂടാതെ, ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കും ഹൈ നെറ്റ്വർത്ത് നിക്ഷേപകർക്കും യഥാക്രമം 50 ശതമാനം, 15 ശതമാനം എന്നിങ്ങനെയാണ് ഓഹരികൾ നീക്കിവെച്ചിരിക്കുന്നത്.
ഐപിഒ ആരംഭിക്കുന്നതിനു മുൻപ് തന്നെ ആങ്കർ നിക്ഷേപകരിൽ നിന്ന് ഫണ്ട് സമാഹരിക്കാനുള്ള ശ്രമങ്ങൾ കമ്പനി നടത്തുന്നുണ്ട്. ഐപിഎ മുഖാന്തരം സമാഹരിക്കുന്ന തുക കടം വീട്ടുന്നതിനും, അധിക മൂലധന ആവശ്യങ്ങൾക്കുമാണ് വിനിയോഗിക്കുക. 55 കോടി രൂപയാണ് കടം വീട്ടുന്നതിനായി നീക്കിവെക്കുന്നത്.
Also Read: ഭക്ഷണം കഴിച്ച ശേഷം അല്പം തൈര് ശീലമാക്കൂ : ഗുണങ്ങൾ നിരവധി
ഇന്ത്യയിലെ വലിയ ഇലക്ട്രോണിക്സ് റീട്ടെയിലർമാരായ ഇലക്ട്രോണിക്സ് മാർട്ട് ഇന്ത്യ ലിമിറ്റഡ് 2021 സെപ്തംബറിലാണ് ഐപിഒ നടത്താനുള്ള അനുമതിക്കായി സെബിക്ക് മുമ്പാകെ രേഖകൾ സമർപ്പിച്ചത്. ഓഹരി വിൽപ്പനയിലൂടെ ഏകദേശം 500 കോടി സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
Post Your Comments