
കൊച്ചി: വൈപ്പിന്‍ ചെറായിയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍. ബേക്കറി ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന കണ്ടോന്‍തറ രാധാകൃഷ്ണന്‍, ഭാര്യ അനിത എന്നിവരെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
ഇവരുടെ മകള്‍ കഴിഞ്ഞ ദിവസം വീട്ടുവിട്ടുപോയി വിവാഹം കഴിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ മുനമ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇഷ്ടപ്പെട്ട യുവാവിനൊപ്പം മകൾ ഇറങ്ങിപ്പോയതിന്റെ വിഷമത്തിൽ ദമ്പതികൾ ആത്മഹത്യ ചെയ്തുവെന്ന സൂചനയാണ് പോലീസും നൽകുന്നത്.
മുനമ്പം സ്വദേശിയായ സനത്തും അമൃതയും പ്രണയത്തിലായിരുന്നു. അമൃതയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് സനത്ത് അമൃതയുടെ മാതാപിതാക്കളെ അറിയിച്ചിരുന്നു. എന്നാൽ, രാധാകൃഷ്ണന്‍, ഭാര്യ അനിതയും ഇവരുടെ പ്രണയബന്ധത്തെ എതിർത്തു. ഇതോടെ അമൃഹ വീടുവിട്ടിറങ്ങി. സനത്തിന്റെ പിതാവ് രാധാകൃഷ്ണനെ വിവരം വിളിച്ചറിയിച്ചു. അമൃത തങ്ങളുടെ കൂടെയാണെന്ന് ഇദ്ദേഹം പറഞ്ഞത് കേട്ട് മനംനൊന്ത ദമ്പതികൾ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക
Post Your Comments