ലോകത്തിലെ മികച്ച എയർലൈനുകളുടെ പട്ടികയിൽ ആദ്യ ഇരുപതിൽ ഇടം നേടി ഇന്ത്യയിൽ നിന്നുള്ള വിമാനക്കമ്പനിയും. സ്കൈട്രാക്സ് വേൾഡ് എയർലൈൻ അവാർഡിൽ ഇന്ത്യയിൽ നിന്നുള്ള വിസ്താരയാണ് മികച്ച എയർലൈനുകളുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. 2021 സെപ്തംബർ മുതൽ 2022 ഓഗസ്റ്റ് വരെ നടത്തിയ ഉപഭോക്തൃ സർവേയുടെ അടിസ്ഥാനത്തിലാണ് അന്തിമ റാങ്ക് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇംഗ്ലീഷ്, സ്പാനിഷ്, റഷ്യൻ, ജപ്പാനീസ്, ചൈനീസ് എന്നീ ഭാഷകളിലാണ് ഓൺലൈൻ സർവേ സംഘടിപ്പിച്ചത്.
ഇത്തവണ ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി തിരഞ്ഞെടുക്കപ്പെട്ടത് ഖത്തർ എയർവേയ്സാണ്. സിംഗപ്പൂർ എയർലൈൻസ് ലിമിറ്റഡും എമിറേറ്റ്സും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജപ്പാനിലെ ഓൾ നിപ്പോൾ എയർവേയ്സ് നാലാം സ്ഥാനത്തും, ഓസ്ട്രേലിയയിലെ ക്വാണ്ടസ് എയർവേയ്സ് ലിമിറ്റഡ് അഞ്ചാം സ്ഥാനത്തും എത്തി.
കോവിഡ് പ്രതിസന്ധി ഘട്ടങ്ങളിൽ ഏറ്റവും അധികം വെല്ലുവിളികൾ നേരിട്ട മേഖലകളിൽ ഒന്നാണ് എയർലൈൻ. നിലവിൽ, കോവിഡിന് മുൻപുള്ള നിലയിലേക്ക് സർവീസുകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ വിവിധ എയർലൈനുകൾ നടത്തുന്നുണ്ട്.
Post Your Comments