Latest NewsNewsIndia

ചട്ടവിരുദ്ധമായി പണിത പള്ളി അനധികൃതമായി വിറ്റു, ഉടമ ഒളിവിൽ: ഗൗരവമേറിയ വിഷയമെന്ന് ജില്ലാ മജിസ്‌ട്രേറ്റ്

അലിഗഢ്: ഉത്തർപ്രദേശിലെ അലിഗഢ് ജില്ലയിലെ ചരാ നിയോജകമണ്ഡലത്തിലെ പിലാഖ്ന ഗ്രാമത്തിലെ മസ്ജിദ് അനധികൃതമായി വിറ്റ സംഭവത്തിൽ ഒരാൾ ഒളിവിൽ. പിലാഖ്ന സ്വദേശിയായ മുഹമ്മദ് അസ്ലം ആണ് ഭരണകൂടത്തിന്റെ അനുമതിയില്ലാതെ പള്ളി വിറ്റ ശേഷം ഒളിവിൽ പോയത്. നാല് വർഷം മുമ്പ് അസ്ലം തന്റെ ഭൂമിയിൽ സംഭാവന തുക ഉപയോഗിച്ച് നിർമ്മിച്ചതാണ് പ്രസ്തുത പള്ളി. നിർമാണത്തിനും അനുമതി വാങ്ങിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ചട്ടങ്ങൾ അനുസരിച്ച്, ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ഒരു പള്ളി നിർമ്മിക്കാനോ വിൽക്കാനോ കഴിയില്ല.

പേരുവെളിപ്പെടുത്താത്ത സ്റ്റാമ്പ് പേപ്പറുകൾ മോഷണം പോയതുമായി ബന്ധപ്പെട്ട കേസ് അഡ്മിനിസ്‌ട്രേഷൻ അന്വേഷിക്കുന്നതിനിടെയാണ് പള്ളി പണിതതും വിട്ടതും അനധികൃതമായിട്ടാണെന്ന് കണ്ടെത്തിയത്. മസ്ജിദ് നിർമാണത്തിനോ വിൽപനയ്‌ക്കോ അനുമതി തേടിയിട്ടില്ലെന്ന് വ്യക്തമായതോടെ മുഹമ്മദിനെതിരെ അന്വേഷണം ആരംഭിച്ചു. ഇത് ഗൗരവമേറിയ വിഷയമാണെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (ഫിനാൻസ് ആൻഡ് റവന്യൂ) അമിത് കുമാർ ഭട്ട് പറഞ്ഞു.

വിഷയത്തിൽ കേസെടുക്കാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) കൗൾ സഞ്ജീവ് ഓജയെ ചുമതലപ്പെടുത്തി. ‘പ്രാഥമിക റിപ്പോർട്ടിൽ അസ്ലം തന്റെ കൃഷിഭൂമിയിലാണ് പള്ളി പണിതതെന്ന് തോന്നുന്നു. സ്റ്റാമ്പ് മോഷണത്തിന്റെ കാര്യം അന്വേഷിച്ചാണ് അസ്ലമിൽ എത്തിയത്. ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ മുഹമ്മദ് അസ്ലം ഉൾപ്പെടെയുള്ള പള്ളി നിർമ്മാതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കും’, അദ്ദേഹം പറഞ്ഞു. അസ്ലം നിലവിൽ ഒളിവിലാണ്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button