ജാര്‍ഖണ്ഡ്: ഇരുപത്തിരണ്ടുകാരിയായ യുവതിയെ ഭര്‍ത്താവിന്റെ മുന്നില്‍വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തില്‍ ആറുപേര്‍ അറസ്റ്റിലായി. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ ബകോറിയ ഭലുവാഹി താഴ്വരയ്ക്ക് സമീപമാണ് സംഭവം നടന്നത്. പലാമു ജില്ലയിലെ പടാന്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് യുവതിയും ഭര്‍ത്താവും താമസിച്ചിരുന്നത്. രാത്രിയില്‍ ഇരുവരും വഴക്കു കൂടിയതിനെ തുടര്‍ന്ന് യുവതി ലത്തേഹാര്‍ ജില്ലയിലെ മനിക പോലീസ് സ്റ്റേഷന് പരിധിയിലുള്ള സ്വന്തം വീട്ടിലേക്ക് നടന്നുപോയി.
Read Also: മാംസത്തിന്റെയും മാംസ ഉത്പന്നങ്ങളുടെയും പരസ്യം വിലക്കണമെന്ന് ഹര്‍ജി: വിമര്‍ശനവുമായി ഹൈക്കോടതി
യുവതിയെ അന്വേഷിച്ച് ഭര്‍ത്താവും ഒരു ബന്ധുവും കൂടി ബൈക്കില്‍ പിന്നാലെ പുറപ്പെട്ടു, രാത്രി 8 മണിയോടെ സത്ബര്‍വ പോലീസ് സ്റ്റേഷന് പരിധിയിലെ ദേശീയ പാത 39 ലൂടെ നടക്കുന്ന യുവതിയെ ഇവര്‍ കണ്ടെത്തി. യുവതിയെ വീട്ടിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുന്നതിനിടെ, ആറ് പേര് മോട്ടോര്‍ സൈക്കിളില്‍ വന്ന് ഭര്‍ത്താവിനേയും ബന്ധുവിനേയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
ബലാത്സംഗം ചെയ്ത ശേഷം പ്രതികള്‍ യുവതിയെ മോട്ടോര്‍ സൈക്കിളില്‍ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, ആ ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും, യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ പ്രദേശവാസികള്‍ ഇവരെ രക്ഷപ്പെടുത്തുകയുമായിരുന്നു.
Post Your Comments