കണ്ണൂര്‍: ഒന്നര കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് കസ്റ്റംസിന്റെ പിടിയിലായി. കണ്ണൂര്‍ വിമാനത്താവളത്തിലാണ് സംഭവം. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി മുഹമ്മദ് സാബിറാണ് പിടിയിലായത്.
എമര്‍ജന്‍സി ലൈറ്റില്‍ ഒളിപ്പിച്ചായിരുന്നു സാബിര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണം പ്ലേറ്റുകളാക്കി എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ സ്ഥാപിക്കുകയായിരുന്നു. കസ്റ്റംസ് പരിശോധനയ്ക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചപ്പോഴായിരുന്നു സ്വര്‍ണം കണ്ടെത്തിയത്. തുടര്‍ന്ന് സാബിറിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
Read Also: ദുർഗ്ഗാദേവി ക്ഷേത്രത്തിലേക്ക് പോയ ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് മറിഞ്ഞു: 10 മരണം
ഒന്നര കിലോ സ്വര്‍ണമാണ് സാബിര്‍ കടത്താന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ നിരവധി തവണ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, സ്വര്‍ണക്കടത്തുകാര്‍ സ്വര്‍ണം കടത്താന്‍ പുതിയ വഴികള്‍ സ്വീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തത് ടൈഗര്‍ ബാമിന്റെ അടപ്പില്‍ നിന്നും പെന്‍സില്‍ ഷാര്‍പ്‌നറില്‍ നിന്നുമായിരുന്നു.
Post Your Comments