ബെയ്ജിംഗ്: ചൈനീസ് പ്രസിഡന്റ് ഷി ചിന്പിംഗിനെതിരെ പട്ടാള അട്ടിമറിയെന്ന് പുറത്തുവന്ന വാര്‍ത്തകളെ തള്ളി വിദഗ്ധര്‍. ഉസ്ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടന്ന ഷാങ്ഹായ് കോര്പറേഷന് ഉച്ചകോടിക്കുശേഷം ഷി പൊതുവേദിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് അഭ്യൂഹങ്ങള്‍ക്കുള്ള പ്രധാന കാരണമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
Read Also: ഇന്ന് രാത്രി വ്യാഴം ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കും: ഇനി കാണണമെങ്കിൽ 107 വർഷങ്ങൾ കഴിയണം
ഷിയെ ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി (പിഎല്‍എ) മേധാവി സ്ഥാനത്തുനിന്ന് നീക്കിയെന്നും അദ്ദേഹം വീട്ടുതടങ്കലിലാണെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അന്താരാഷ്ട്ര മാധ്യമങ്ങളും ഈ വാര്‍ത്ത ഏറ്റെടുക്കുകയായിരുന്നു.
എന്നാല്‍, ചൈന പിന്തുടരുന്ന കര്‍ക്കശ കോവിഡ് ക്വാറന്റൈയിന് ചട്ടങ്ങളാണ് പ്രസിഡന്റിനെ പൊതുവേദിയില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതെന്ന് മാധ്യമപ്രവര്‍ത്തകനും ചൈനീസ് വിഷയ വിദഗ്ധനുമായ ആദില്‍ ബ്രാര്‍ പറയുന്നു. വിദേശത്തുനിന്നു വരുന്ന ഓരോരുത്തരും ക്വാറന്റൈയിനില്‍ തുടരണമെന്നതാണ് ചൈനയുടെ കോവിഡ് നയം. ചൈനയില്‍ വിമാനയാത്രയ്ക്കു തടസങ്ങളില്ലെന്നു വ്യക്തമാക്കുന്ന സ്ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവച്ചു.
Post Your Comments