Latest NewsCinemaBollywoodNewsIndiaEntertainmentMovie Gossips

പ്രേക്ഷക പ്രശംസ നേടി ദുൽഖർ ചിത്രം ‘ചുപ്’: രണ്ടാം ദിനവും ബോക്‌സ് ഓഫീസിൽ മികച്ച പ്രതികരണം

മുംബൈ: ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി ആർ ബാൽക്കി സംവിധാനം ചെയ്ത ‘ചുപ്’ മികച്ച പ്രേക്ഷക പ്രശംസ നേടി പ്രദർശനം തുടരുകയാണ്. സണ്ണി ഡിയോൾ, പൂജാ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രത്തിന് റിലീസിൻറെ രണ്ടാം ദിനവും ബോക്‌സ് ഓഫീസിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.

പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ നൽകിയ കണക്ക് പ്രകാരം 3.06 കോടി ആയിരുന്നു ചിത്രത്തിൻറെ ഇന്ത്യൻ ഓപണിംഗ് കളക്ഷൻ. ഇപ്പോഴിതാ രണ്ടാം ദിവസത്തെ കളക്ഷനും പുറത്ത് വന്നിരിക്കുകയാണ്. ആദ്യദിവസത്തെ മികച്ച തുടക്കത്തിനു ശേഷം രണ്ടാം ദിനം ചിത്രം 2.07 കോടി നേടിയെന്ന് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button