പാർട്ടി രോഗശയ്യയിലാകുമ്പോഴും ഒറ്റപ്പെട്ട അധികാര കേന്ദ്രങ്ങൾക്കു പിന്നാലെ പോകുന്ന നേതാക്കളാണ് കോൺഗ്രസ് നേരിടുന്ന പ്രശ്നമെന്നു മാധ്യമ പ്രവർത്തകനും അധ്യാപകനുമായ അരുൺകുമാർ. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അരുണിന്റെ പ്രതികരണം.
read also: കോന്നി മെഡിക്കൽ കോളേജിന് അംഗീകാരം ലഭിച്ചു: മന്ത്രി വീണാ ജോർജ്
കുറിപ്പ് പൂർണ്ണ രൂപം,
എന്താണ് കോൺഗ്രസ് നേരിടുന്ന പ്രശ്നം എന്നതിൻ്റെ ക്ലാസിക്കൽ ഉദാഹരണമാണ് രാജസ്ഥാനിൽ അരങ്ങേറുന്നത്. അവിടെ അധികാരത്തോടുള്ള മമതയേ ഉള്ളു; പാർട്ടി സംഘടനാ പ്രവർത്തനം ഒരാൾക്കും രാഷ്ട്രീയ ലക്ഷ്യമേയല്ല. പാർട്ടി രോഗശയ്യയിലാകുമ്പോഴും ഒറ്റപ്പെട്ട അധികാര കേന്ദ്രങ്ങൾക്കു പിന്നാലെയാണ് നേതാക്കൾ. സമ്മർദ്ദ ഗ്രൂപ്പുകളുടെ മഴവില്ലായിരുന്ന പാർട്ടി വ്യക്തി താത്പര്യങ്ങളുടെ റീട്ടയിൽ വ്യാപാര സമുച്ചയമായി.
എന്തിന് കോൺഗ്രസായി തുടരുന്നു എന്നതിന് മനസാക്ഷിയേയും പൊതു സമൂഹത്തിനെയും ബോധ്യപ്പെടുത്താൻ കഷ്ടപ്പെടുന്നവർ ജനാധിത്യമെന്നും സെക്കുലറിസമെന്നും ആവർത്തിക്കുമ്പോഴും അതെല്ലാം കേവലം റെട്ടറിക്കായി വഴിയിൽ പൊഴിയുന്നു. അഥവാ അവർ അതിൽ വിശ്വസിക്കുന്നു എന്ന് ജനം വിശ്വസിക്കുന്നില്ല. ബി.ജെ.പിയുടേയും സി.പി.എമ്മിൻ്റെയും കേഡർ സംഘടനാ രീതിയിൽ അവർ അവരുടെ തത്വങ്ങളിൽ വിശ്വസിക്കുന്നുണ്ട് എന്ന് ( വിയോജിപ്പുണ്ടെങ്കിലും) ജനം വിശ്വസിക്കുന്നു.
മന്ത്രി പദത്തിൽ നിന്ന് പാർട്ടി സെക്രട്ടറി പദത്തിലേക്ക് ഒരു മണിക്കൂറിനുള്ളിൽ ഗോവിന്ദൻ മാഷ് എത്തുന്നത് എങ്ങനെയെന്ന് റീവെൻഡുചെയ്യു. മന്ത്രി പദവി ഒരു രാഷ്ട്രീയ പ്രവർത്തനമാണെന്നും അത് സംഘടനാ പ്രവർത്തനത്തേക്കാൾ മികച്ചതല്ലന്നും ഭൂരിപക്ഷം അംഗങ്ങളും മനസ്സിലാക്കുന്ന നിമിഷമാണ് ഒരു പാർട്ടി ജീവൻ തിരിച്ചു പിടിക്കുന്നത്. നിർഭാഗ്യവശാൽ കോൺഗ്രസിലെ കാഴ്ചകൾ മറിച്ചാണ്. ഈ പാർട്ടി നില നിൽക്കണം ഇന്ത്യയെന്ന ആശയത്തിനായി. പക്ഷെ എങ്ങനെ? ആരിലൂടെ?
Post Your Comments