തിരുവനന്തപുരം: കാഴ്ച്ചപ്പാടുകൾ കൊണ്ട് ഗാന്ധി കുടുംബത്തിനും മീതേ പറക്കാൻ കഴിയുന്ന നേതാവാണ് ശശി തരൂർ എന്നും എന്നാൽ, ഗാന്ധി കുടുംബത്തിന്റെ ചിറകിലൊതുങ്ങാത്തവർ കോൺഗ്രസ് അധ്യക്ഷനാവുക എന്നത് അസാധ്യമാണെന്നും വ്യക്തമാക്കി മാധ്യമ പ്രവർത്തകൻ അരുൺ കുമാർ.
സുനന്ദ പുഷ്കർ കേസിൽ റിപ്പബ്ലിക് ചാനലും ഇന്ത്യാ റിപ്പബ്ലിക്കിന്റെ സ്റ്റേറ്റ് അപ്പാരറ്റസും വേട്ടയാടിയപ്പോഴും, ബി.ജെ.പി ക്യാമ്പിലെത്തിയാൽ വാഗ്ദാനം ചെയ്യപ്പെടാൻ സാധ്യതയുള്ള ക്യാബിനറ്റ് പദവിയെക്കുറിച്ച് സ്വപ്നത്തിൽ പോലും ചിന്തിക്കാതിരുന്നയാളാണ് ശശി തരൂർ എന്ന്, അരുൺ കുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
അരുൺ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി യുഎഇ: മാസ്ക് നിർബന്ധമല്ല
കോൺഗ്രസിനെ കുറിച്ചു തന്നെയാണ്. കോൺഗ്രസ് ദേശീയ അധ്യക്ഷനാകാൻ ആരാണ് നിങ്ങളുടെ ചോയിസ് എന്ന് എന്നോട് ചോദ്യമുണ്ടായാൽ നിലവിൽ എനിക്കൊറ്റ ഉത്തരമേയുള്ളൂ. അത് ശശി തരൂരാണ്. അതു വിശ്വപൗരൻ്റെ കലർപ്പില്ലാത്ത ലിബറൽ ഔട്ട്ലുക്ക് കൊണ്ട് മാത്രമല്ല;
സുനന്ദ പുഷ്കർ കേസിൽ അതിക്രൂരമാം വിധം റിപ്പബ്ലിക് ചാനലും ഇന്ത്യാ റിപ്പബ്ലിക്ക്ൻ്റെ സ്റ്റേറ്റ് അപ്പാരറ്റസ്സും വേട്ടയാടിയപ്പോഴും ബി.ജെ.പി ക്യാമ്പിലെത്തിയാൽ വാഗ്ദാനം ചെയ്യപ്പെടാൻ സാധ്യതയുള്ള ക്യാബിനറ്റ് പദവിയെക്കുറിച്ച് സ്വപ്നത്തിൽ പോലും ചിന്തിക്കാതിരുന്ന സെക്കുലാർ ക്രഡൻഷ്യൽകൊണ്ട്. പക്ഷെ അതത്ര എളുപ്പമല്ല കാരണം സിമ്പിളാണ് പവർഫുളും. കാഴ്ച്ചപ്പാടുകൾ കൊണ്ട് ഗാന്ധി കുടുംബത്തിനും മീതേ പറക്കാൻ കഴിയുന്ന നേതാവാണ്. ആ ചിറകിലൊതുങ്ങാത്തവർ കോൺഗ്രസ് അധ്യക്ഷനാവുക എന്നത് ഏറെ കുറെഅസാധ്യവുമാണ്.
Post Your Comments