Latest NewsNewsIndia

അങ്കിതയുടെ കൊലപാതകം,ബിജെപി നേതാവിന്റെ മകനുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍: മുഖം നോക്കാതെ നടപടിയെടുത്ത് ബിജെപി സര്‍ക്കാര്‍

റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റിന്റെ കൊല, മുന്‍ ബിജെപി മന്ത്രിയുടെ മകനും കൂട്ടാളികളും അറസ്റ്റില്‍, ഇവരുടെ റിസോര്‍ട്ട് പൊളിച്ചടക്കി ബിജെപി സര്‍ക്കാര്‍

ഹരിദ്വാര്‍: റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റും 19കാരിയുമായ അങ്കിത ഭണ്ഡാരിയെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവിന്റെ മകനും കൂട്ടാളികളും അറസ്റ്റിലായതിന് പിന്നാലെ ഇവരുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് പൊളിച്ചടുക്കി ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ ഉത്തരവു പ്രകാരമാണ് ഋഷികേശിലുള്ള വനതാര റിസോര്‍ട്ട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചത്. തുടര്‍ന്ന് സംഭവത്തില്‍ കോപാകുലരായ നാട്ടുകാര്‍ റിസോര്‍ട്ട് കെട്ടിടത്തിനു തീയിടുകയും ചെയ്തു.

Read Also: ‘പ്രഖ്യാപിത ഭീകരരെ പ്രതിരോധിക്കുന്നവർ അപകടം വിളിച്ച് വരുത്തുന്നു’: ചൈനയ്‌ക്കെതിരെ ജയശങ്കറിന്റെ ഒളിയമ്പ്

മുന്‍ ഉത്തരാഖണ്ഡ് മന്ത്രിയും ബിജെപി നേതാവുമായ വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യ, റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസി. മാനേഷര്‍ അങ്കിത് ഗുപ്ത എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ആറു ദിവസം മുന്‍പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കനാലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. റിസോര്‍ട്ടില്‍ എത്തിയവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണമെന്നാണു സൂചന. പെണ്‍കുട്ടിയുടെ പിതാവ് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. കൊലപാതകത്തില്‍ പങ്കാളികളായത് ആരായിരുന്നാലും കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button